Connect with us

Kerala

'പ്രതികള്‍ പിടിയിലായതില്‍ സന്തോഷം; മകള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകും'

ചില മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നതില്‍ വേദനയുണ്ട്

Published

|

Last Updated

കൊല്ലം |  മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ പിടിയിലായതില്‍ സന്തോഷമുണ്ടെന്ന് ആറ് വയസുകാരിയുടെ പിതാവ് റെജി. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഡിജിപി അജിത്കുമാര്‍ സാറും നിശാന്തിനി മാഡവും അവരുടെ ടീമിനെ ഏകോപിപ്പിച്ച് വളരെ കാര്യക്ഷമമായ അന്വേഷണമാണ് നടത്തിയത്. എല്ലാവരും ഒരുമിച്ചു നിന്നതുകൊണ്ടാണ് ഇതിന് ഒരു പരിസമാപ്തിയിലേക്ക് എത്തിച്ചേരാന്‍ സാധിച്ചത്. അതില്‍ ഞാന്‍ വളരെയധികം സന്തോഷവാനും പൂര്‍ണ തൃപ്തനുമാണ്

ചില മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നതില്‍ വേദനയുണ്ട്. മകള്‍ ഹോം വര്‍ക്കുകള്‍ ചെയ്തു തീര്‍ത്തു. തിങ്കളാഴ്ച മുതല്‍ അവള്‍ സ്‌കൂളില്‍ പോയി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളാണ് പോലീസ് പിടിയിലായത്. മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെആര്‍ പത്മകുമാര്‍ (52), ഭാര്യ എംആര്‍ അനിതകുമാരി (45), മകള്‍ പിഅനുപമ (20) എന്നിവരെ 14 ദിവസത്തേയ്ക്കാണു റിമാന്‍ഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതകുമാരി, അനുപമ എന്നിവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി

---- facebook comment plugin here -----

Latest