Connect with us

hate never succeed

'വെറുപ്പ് ഒരിക്കലും ജയിക്കില്ല'; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഹാഷ്ടാഗ്

രാജ്യത്ത് ഈയടുത്തുണ്ടായ വിദ്വേഷ, വര്‍ഗീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സാഹോദര്യവും മൈത്രിയും മുന്നോട്ടുവെക്കുന്ന ഈ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായത്.

Published

|

Last Updated

വെറുപ്പ് ഒരിക്കലും ജയിക്കില്ല എന്നര്‍ഥം വരുന്ന #HateWillNeverSucceed എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. 1.27 ലക്ഷം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ഇന്നുണ്ടായത്. രാജ്യത്ത് ഈയടുത്തുണ്ടായ വിദ്വേഷ, വര്‍ഗീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സാഹോദര്യവും മൈത്രിയും മുന്നോട്ടുവെക്കുന്ന ഈ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായത്. മോശംകാര്യങ്ങള്‍ നമ്മെ ആകര്‍ഷിക്കുന്നതിനാല്‍ നല്ല കാര്യങ്ങളൊന്നും നമുക്ക് കാണാന്‍ സാധിക്കുന്നില്ലെന്നും എന്നാല്‍ ആത്യന്തികമായി നാം ഒന്നാണെന്നും ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. ഏതാനും പ്രതികരണങ്ങള്‍ കാണാം: