Connect with us

Kerala

'കല്യാണ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ നാടുവിട്ടു'; പ്രതിശ്രുത വരന്‍ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും നാട്ടിലെത്തിച്ചു

തമിഴ്‌നാട്ടിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ വീട്ടിലേക്ക് വിളിക്കണമെന്ന ചിന്തയിലാണ് ഫോണ്‍ ഓണ്‍ ആക്കിയതെന്ന് വിഷ്ണുജിത്ത്

Published

|

Last Updated

മലപ്പുറം |  മലപ്പുറത്തുനിന്ന് കാണാതായ പ്രതിശ്രുത വരന്‍ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ചു. വിവാഹച്ചെലവുകള്‍ക്ക് പണം തികയില്ലെന്ന ചിന്തയിലാണ് നാടുവിട്ടതെന്നാണ് വിഷ്ണുജിത്ത് പോലീസിനോട് പറഞ്ഞു.

കല്യാണ ആവശ്യത്തിനായി പലരോടും പണം കടം ചോദിച്ചുവെങ്കിലും ലഭിക്കാത്തതിനാല്‍ മാനസികമായി തകര്‍ന്നുവെന്നും വിഷ്ണുജിത്ത് മൊഴി നല്‍കി. ഒരു ലക്ഷം രൂപയില്‍ 10,000 രൂപ വീട്ടിലേക്ക് അയച്ചു. ബാക്കി പണത്തില്‍ അമ്പതിനായിരം രൂപ നഷ്ടപ്പെട്ടുവെന്ന് വിഷ്ണുജിത്ത് പറഞ്ഞു. തമിഴ്‌നാട്ടിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ വീട്ടിലേക്ക് വിളിക്കണമെന്ന ചിന്തയിലാണ് ഫോണ്‍ ഓണ്‍ ആക്കിയതെന്ന് വിഷ്ണുജിത്ത് പോലീസിനോട് പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി ഊട്ടി ടൗണില്‍ നിന്നാണ് വിഷ്ണു ജിത്തിനെ പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിന്റെ വിവാഹം മഞ്ചേരി സ്വദേശിനിയായ യുവതിയുമായി നടക്കേണ്ടിയിരുന്നത്. ഇവര്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. പാലക്കാട് കഞ്ചിക്കോട് ഐസ്‌ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടന്‍ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. തുടര്‍ന്ന് യുവാവിനെ കാണാതാവുകയായിരുന്നു.

 

---- facebook comment plugin here -----

Latest