Connect with us

govt& governor conflict

'മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലി'; ആര്‍ ബിന്ദുവിനെതിരെ ഗവര്‍ണര്‍

ചാന്‍സിലര്‍ സ്ഥാനം ഒഴിയുകയാണെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

Published

|

Last Updated

കൊച്ചി | കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ രാഷ്ട്രീയം ഉണ്ടെന്ന് ആവര്‍ത്തിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ഗവര്‍ണര്‍ക്ക് കത്തെഴുതാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. സെര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വി സിയെ തിരഞ്ഞെടുക്കാനുള്ള അധികാരം. അതേസമയം, മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും ചാന്‍സിലര്‍ സ്ഥാനം ഒഴിയുകയാണെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കണ്ണൂര്‍ വി സിക്ക് പുനര്‍നിയമനം നല്‍കാന്‍ ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത് മാധ്യമങ്ങളോട് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് കത്ത് പുറത്ത് വന്നതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു. അന്ന് മാധ്യമങ്ങളോട് ക്ഷുഭിതയായി പ്രതികരിച്ച മന്ത്രി കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Latest