Connect with us

Kerala

'ചരിത്രബോധമില്ലാത്ത വിഡ്ഢികള്‍'; ബി ജെ പിക്കെതിരെ എം എം മണി

Published

|

Last Updated

ഇടുക്കി | ഇടമലക്കുടി ആദിവാസി പഞ്ചായത്തിലെ ഉപ തിരഞ്ഞെടുപ്പില്‍ ബി ജെ പി ജയിച്ചതില്‍ കടുത്ത പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും
ഉടുമ്പുഞ്ചോല എം എല്‍ എയുമായ എം എം മണി. ‘ഇടമലക്കുടിയില്‍ തോറ്റു. ഇടമലക്കുടിയെ ഇടമലക്കുടിയാക്കി മാറ്റിയത് നമ്മളാണ്. അവിടെ ഇപ്പോ വന്നിരിക്കുന്നത് കൈപ്പത്തിയുമല്ല, ബി ജെ പിയാണ്. ചരിത്ര ബോധമില്ലാത്ത വിഡ്ഢികള്‍. എത്ര കോടി രൂപ മുടക്കിയാണ് കറണ്ട് കൊണ്ടുകൊടുത്തതെന്ന് അറിയാമോ. ഇനി അവര് വന്നങ്ങ് നന്നാക്കട്ടെ’- മണി പറഞ്ഞു.

പാര്‍ട്ടിയുടെ മൂന്നാര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിലായിരുന്നു മണിയുടെ പരാമര്‍ശം. ഇടമലക്കുടി ഒമ്പതാം വാര്‍ഡില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിനാണ് ബി ജെ പി സ്ഥാനാര്‍ഥിയോട് സി പി എം സാരഥി പരാജയപ്പെട്ടത്.

 

Latest