Connect with us

Kerala

'ഞാനല്ല സുകുമാര കുറുപ്പ് കെട്ടോ'; സൈബര്‍ പരിഹാസത്തിന് മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി

ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Published

|

Last Updated

തിരുവനന്തപുരം | തന്നെയും പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെയും കാണാന്‍ ഒരുപോലെയുണ്ടെന്ന സൈബര്‍ പരിഹാസത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. താനല്ല സുകുമാര കുറുപ്പ് കെട്ടോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എസ് എസ് എല്‍ സി പരീക്ഷക്ക് വന്‍ വിജയം നേടിയപ്പോള്‍ കുട്ടികളെ ട്രോളിയ സമയത്തും താനിത് പറഞ്ഞതാണെന്നും ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സുകുമാര കുറിപ്പിന്റെയും ശിവന്‍കുട്ടിയുടെയും ഫോട്ടോകള്‍ വെച്ച് എവിടെയോ എന്തോ തകരാറ് പോലെ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശിവന്‍ കുട്ടി ഇക്കാര്യം പറഞ്ഞത്. കുറുപ്പ് എന്ന ഹാഷ്ടാഗിലാണ് സൈബര്‍ പരിഹാസം.

Latest