Connect with us

National

'ഞാന്‍ ഒറ്റയാന്‍'; അതൃപ്തി പരസ്യമാക്കി ഡി കെ ശിവകുമാര്‍

മുഖ്യമന്ത്രി തര്‍ക്കം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് പോകുകയാണെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി

Published

|

Last Updated

ബെംഗളുരു | കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരവെ അതൃപ്തി പരസ്യമാക്കി പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. താന്‍ ഒറ്റയാനാണെന്നാണ് ബെംഗളുരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. താന്‍ ഒറ്റയാനാണ്. തോല്‍ക്കപ്പെടുമ്പോള്‍ കരുത്തനാകണമെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. പലരും പാര്‍ട്ടി വിട്ടപ്പോഴും താന്‍ പാര്‍ട്ടിക്കൊപ്പം നിന്നു. കോണ്‍ഗ്രസിന് വലിയ വിജയം നേടാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ഡി കെ വ്യക്തമാക്കി

മുഖ്യമന്ത്രി തര്‍ക്കം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് പോകുകയാണെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. ഇന്ന് എന്റെ പിറന്നാളാണ്, ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ഡല്‍ഹിയിലേക്ക് പോവും. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Latest