Connect with us

Owaisi's car fired

ഉവൈസിക്ക് നേരെ വെടിയുതിര്‍ത്തത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയെന്ന് പ്രതി

ദിവസങ്ങള്‍ നീണ്ട ആലോചനള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കിയത്. സോഷ്യല്‍ മീഡിയ വഴി ഉവൈസിയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്ന ഇയാള്‍ ആക്രമിക്കാന്‍ അവസരം തേടി അദ്ദേഹത്തിന്റെ പല യോഗങ്ങളിലും പോയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭാ എംപി അസദുദ്ദീന്‍ ഉവൈസിക്ക് നേരെ വെടിയുതിര്‍ത്തത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയെന്ന് പ്രതിയുടെ മൊഴി. പോലീസ് ചോദ്യം ചെയ്യലിലാണ് മുഖ്യപ്രതി സച്ചിന്‍ ഇക്കാര്യം സമ്മതിച്ചത്.

തനിക്ക് വലിയ രാഷ്ട്രീയ നേതാവാകാനാണ് ആഗ്രഹമെന്നും ഉവൈസിയുടെ പ്രസംഗങ്ങള്‍ കേട്ട് അസ്വസ്ഥനായെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അതുകൊണ്ടാണ് തന്റെ ഉറ്റ സുഹൃത്തായ ശുഭമിനൊപ്പം ചേര്‍ന്ന് ഉവൈസിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും ഇയാള്‍ വെളിപ്പെടുത്തി.

‘ഞാന്‍ ഉവൈസിക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ അദ്ദേഹം കുനിഞ്ഞു. അപ്പോള്‍ താഴേക്ക് വെടിയുതിര്‍ത്തു. അദ്ദേഹത്തിന് വെടിയേറ്റെന്നാണ് കഴുതിയത്’ – സച്ചിന്‍ പോലീസിനോട് പറഞ്ഞു.

ദിവസങ്ങള്‍ നീണ്ട ആലോചനള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കിയത്. സോഷ്യല്‍ മീഡിയ വഴി ഉവൈസിയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്ന ഇയാള്‍ ആക്രമിക്കാന്‍ അവസരം തേടി അദ്ദേഹത്തിന്റെ പല യോഗങ്ങളിലും പോയിരുന്നു. എന്നാല്‍, ജനത്തിരക്ക് കാരണം അന്നൊന്നും കൃത്യം നടപ്പാക്കാനായില്ല. തുടര്‍ന്നാണ് അദ്ദേഹം മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന വിവരം ലഭിച്ചത്. അതോടെ അദ്ദേഹം എത്തുന്നതിന് മുമ്പേ സച്ചിന്‍ ടോള്‍ഗേറ്റിലെത്തി. കാര്‍ വന്നയുടന്‍ വെടിവച്ചുവെന്നും സച്ചിന്‍ വെളിപ്പെടുത്തി.

വ്യാഴാഴ്ച വൈകിട്ട് 5.30നാണ് ഉവൈസിക്ക് നേരെ ആക്രമണുണ്ടായത്. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഛിജാര്‍സി ടോള്‍ പ്ലാസയില്‍ എത്തിയപ്പോഴാണ് രണ്ട് യുവാക്കള്‍ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ടകള്‍ ഉവൈസിയുടെ വാഹനത്തില്‍ പതിക്കുകയും ചെയ്തു. തലനാരിഴക്കാണ് ഉവൈസി രംക്ഷപ്പെട്ടത്. സംഭവത്തില്‍ ബിജെപിയുമായി ബന്ധമുള്ള രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഉവൈസിക്ക് ഇസഡ കാറ്റഗറി സുരക്ഷ അനുവദിച്ചത്.

 

 

Latest