Connect with us

Kerala

'ഇനി പറയാൻ അവസരമുണ്ടാകുമോ എന്നറിയില്ല...'; പോലീസ് സമ്മേളന വേദിയിൽ വികാരധീനനായി എഡിജിപി അജിത് കുമാർ

തന്നെ ക്രമസമാധാന ചുമതലയിൽ നിന്ന്മാറ്റി നിർത്തിയേക്കുമെന്ന് സൂചന നൽകി അജിത്കുമാർ

Published

|

Last Updated

കോട്ടയം | പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ വികാരധീനനായി ആരോപണവിധേയനായ എഡിജിപി അജിത് കുമാർ. തന്നെ ക്രമസമാധാന ചുമതലയിൽ നിന്ന്മാറ്റി നിർത്തിയേക്കുമെന്ന് സൂചന നൽകിയാണ് അദ്ദേഹം സംസാരിച്ചത്.

29-ാം വർഷമായി താൻ പൊലീസിൽ സേവനം ചെയ്യുന്നു. സിവിൽ പോലീസ് ഓഫീസർ എന്ന പേര് താനാണ് കൊണ്ടു വന്നത്. പല മാറ്റങ്ങൾക്കും കാരണക്കാരനായിട്ടുണ്ട്. പൊലീസുകാരൻ്റെ ജോലി എന്താണോ അത് ചെയ്യാറുണ്ട്. പൊലീസ് സേനക്ക് വേണ്ടി താൻ ചെയ്ത കാര്യങ്ങൾ പറയുന്നു. ഇനി അത് പറയാൻ അവസരം ഉണ്ടാകുമോ എന്ന് അറിയില്ലന്നും എഡിജിപി പറഞ്ഞു.

എ.ഡി.ജി.പിക്കെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഡിജിപി അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം പ്രസംഗിക്കുമ്പോഴാണ് ഇനി ഇങ്ങനെ പറയാൻ അവസരം ഉണ്ടായേക്കില്ലന്ന് അജിത് കുമാർ വ്യക്തമാക്കിയത്. സമ്മേളന വേദിയിൽ പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതും.

Latest