Connect with us

Kerala

'രാജിവെക്കില്ല, പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടെ'; ഗവര്‍ണറുടെ നിര്‍ദേശം തള്ളി കണ്ണൂര്‍ വി സി

പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വിസിയുടെ പ്രതികരണം.

Published

|

Last Updated

കണ്ണൂര്‍ |  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം തള്ളി തള്ളി കണ്ണൂര്‍ വിസി. പദവി രാജിവെക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി ഗോപിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേ സമയം ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വിസിയുടെ പ്രതികരണം.

ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് നാളെ രാവിലെ 11നകം രാജി സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ അസാധാരണ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് ഗവര്‍ണറുടെ നടപടി.

കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.നാളെ 11.30 ന് രാജിക്കത്തു രാജ്ഭവനില്‍ എത്തിക്കണം. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്ന് രാജ്ഭവന്‍ വ്യക്തമാക്കിയിരിക്കുന്നത്.