modi varanasi visit
'വാരാണസിയിലുണ്ട്, അയോധ്യയിലുണ്ട് പക്ഷേ പാര്‍ലിമെന്റിലില്ല'; മോദിക്കെതിരെ ചിദംബരത്തിന്റെ പരിഹാസം
വാരാണസി സന്ദര്‍ശിക്കാന്‍ അദ്ദേഹം മറ്റെല്ലാ ഉത്തരവാദിത്വങ്ങളും മാറ്റിവെക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നേരേന്ദ്രമോദി ഹിന്ദു ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാരാണസി, അയോധ്യ പോലെയുള്ള സ്ഥലങ്ങളിലേ കാണാന്‍ കഴിയൂവെന്നും പാര്‍ലിമെന്റില്‍ പറ്റില്ലെന്നുമാണ് ചിദംബരത്തിന്റെ പരിഹാസം.
പ്രധാനമന്ത്രിക്ക് പാര്‍ലിമെന്റിനോട് വലിയ ബഹുമാനാമാണ് ഉള്ളത്. അതുകൊണ്ടാണ് അദ്ദേഹം പാര്‍ലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ ഡിസംബര്‍ 13 ന് പാര്‍ലിമെന്റില്‍ എത്താതിരുന്നതെന്നും ചിദംബരം പരിഹസിച്ചു. വാരാണസി സന്ദര്‍ശിക്കാന്‍ അദ്ദേഹം മറ്റെല്ലാ ഉത്തരവാദിത്വങ്ങളും മാറ്റിവെക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
---- facebook comment plugin here -----