Saudi Arabia
'വൈവിധ്യങ്ങളുടെ ഇന്ത്യ'; ഐസിഎഫ് സീകോ സെക്റ്റര്‍ പൗരസഭ സംഘടിപ്പിച്ചു
ഭരണഘടനയ്ക്ക് എതിരായ ചെറിയ നീക്കത്തെ പോലും നമ്മള്‍ ഇന്ത്യന്‍ ജനത ഒന്നിച്ച് മറികടക്കണമെന്നും പൗരസഭ അഭിപ്രായപ്പെട്ടു
ദമ്മാം | ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഐസിഎഫ് സീക്കോ സെക്ടര്‍ ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന ശീര്‍ഷകത്തില്‍ പൗരസഭ സംഘടിപ്പിച്ചു.
നൂറ്റാണ്ടുകളോളം അടിമത്വത്തിന് കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പൂര്‍വികരെ അനുസ്മരിക്കാതെ നമുക്ക് മുന്നേറാന്‍ കഴിയില്ലെന്നും രാജ്യത്തിന്റെ ഓരോ ചുവടിലും എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരുടെ അധ്വാനമുണ്ടെന്നും പൗരസഭ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്നും ഇന്ത്യ നിലനില്‍ക്കുന്നതില്‍ നമ്മുടെ ഭരണഘടനയ്ക്ക് മുഖ്യ സ്ഥാനമാണ് ഉള്ളത്. ഭരണഘടനയ്ക്ക് എതിരായ ചെറിയ നീക്കത്തെ പോലും നമ്മള്‍ ഇന്ത്യന്‍ ജനത ഒന്നിച്ച് മറികടക്കണമെന്നും പൗരസഭ അഭിപ്രായപ്പെട്ടു. നാടിന്റെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വീക്ഷിക്കുന്ന പ്രവാസികള്‍ തങ്ങളുടെ ജന്മനാടിന്റെ സ്വാതന്ത്ര്യദിനം ആഹ്‌ളാദപൂര്‍വമാണ് കൊണ്ടാടുന്നത്.
സഅദിയ ഹാളില്‍ നടന്ന പരിപാടിയില്‍ സെക്ടര്‍ അഡ്മിന്‍ പ്രസിഡണ്ട് ഹൈദര്‍ അന്‍വരി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ദാഇ മുഹമ്മദ് അമാനി ഉദ്ഘാടനം ചെയ്തു. സെന്റ്രല്‍ ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല പ്രമേയ പ്രഭാഷണം നടത്തി. എന്‍എച് ജാഫര്‍സ്വാദിഖ്, ഡോ. മഹ്മൂദ് മൂത്തേടം, സലാം സഖാഫി, അബ്ദുല്‍ഖാദര്‍ സഅദി, ഹബീബ് സഖാഫി, അബ്ബാസ് ഹാജി കുഞ്ചാര്‍ എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ സഅദി സ്വാഗതവും റിയാസ് മിഅ്‌റാജ് നന്ദിയും പറഞ്ഞു.