Connect with us

Israel - Hamaz war

'ഇന്ത്യ ഇസ്റാഈലിനൊപ്പം ഉറച്ചുനിൽക്കുന്നു'; നെതന്യാഹുവിന് പൂർണ പിന്തുണ നൽകി നരേന്ദ്ര മോദി

ഇസ്റാഈൽ - ഹമാസ് സംഘർഷത്തിൽ കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

Published

|

Last Updated

ന്യൂഡൽഹി | ഇസ്റാഈൽ – ഹമാസ് സംഘർഷത്തിൽ കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. പ്രധാനമന്ത്രിയെ ടെലിഫോണിൽ വിളിച്ചാണ് നെതന്യാഹു സംസാരിച്ചത്. ഇസ്റാഈലിലെ നിലവിലെ സാഹചര്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ ഇസ്റാഈലിനൊപ്പമാണെന്ന നിലപാട് മൊദി അദ്ദേഹത്തിന് മുന്നിൽ ആവർത്തിച്ചു വ്യക്തമാക്കി.

നെതന്യാഹു ഫോൺ വിളിച്ചതിനും നിലവിലെ സാഹചര്യത്തെക്കുറിച്ച് വിവരങ്ങൾ നൽകിയതിനും അദ്ദേഹത്തോട് നന്ദി പറയുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ ഇസ്രാഈലിനൊപ്പം ഉറച്ചുനിൽക്കുന്നു. തീവ്രവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ദ്ധമായും അപലപിക്കുന്നു – നെതന്യാഹുവുമായുള്ള സംഭാഷണത്തെ കുറിച്ച് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.

സംഘർഷത്തിന്റെ തുടക്കത്തിലും പ്രധാനമന്ത്രി ഇസ്റാഈലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Latest