Connect with us

Business

'സ്വര്‍ണം വാങ്ങാനുള്ള മികച്ച സമയം ഇത്'; ജോയ് ആലുക്കാസ് ഡബിള്‍ അഡ്വാന്റേജ് ഓഫർ

നിലവിലെ നിരക്കില്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ 10 ശതമാനം തുക മാത്രം നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യാനും 250 ദിര്‍ഹത്തിന്റെ ഡയമണ്ട് വൗച്ചര്‍ സമ്മാനമായി നേടാനും സാധിക്കും.

Published

|

Last Updated

ദുബായ് | കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് യു എ ഇയിലെ സ്വര്‍ണ വിലയെന്നും ജോയ് ആലുക്കാസ് ഡബിള്‍ അഡ്വാന്റേജ് ഓഫറില്‍ നിന്ന് പ്രയോജനം നേടാനുമുള്ള ഏറ്റവും മികച്ച അവസരമാണിതെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറിയായ ജോയ് ആലുക്കാസ് അടുത്തിടെ ഇരട്ട ആനുകൂല്യ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് നിലവിലെ നിരക്കില്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ 10 ശതമാനം തുക മാത്രം നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യാനും 250 ദിര്‍ഹത്തിന്റെ ഡയമണ്ട് വൗച്ചര്‍ സമ്മാനമായി നേടാനും സാധിക്കും.

ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങള്‍ വരും മാസങ്ങളിലെത്തുന്നതിനാല്‍, മൂല്യമേറിയ ആഭരണങ്ങളില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണിത്. ഉപഭോക്താക്കള്‍ നിലവിലെ ശേഖരം വിപുലീകരിക്കാനോ പ്രിയപ്പെട്ട ഒരാള്‍ക്ക് അമൂല്യമായ ആഭരണങ്ങള്‍ സമ്മാനിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, ജോയ് ആലുക്കാസിലൂടെ വിലയിലെ വ്യതിയാനത്തില്‍ നിന്നും മികച്ച പരിരക്ഷ ഇപ്പോള്‍ ഉറപ്പാക്കിയിരിക്കുന്നു.

ജോയ് ആലുക്കാസ് ഡബിള്‍ അഡ്വാന്റേജ് ഓഫര്‍ പരമാവധി മൂല്യം ലഭ്യമാക്കുകയും ഇരട്ട ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സ്വര്‍ണ വില വര്‍ധനയില്‍ നിന്നും അത് നിങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം എപ്പോഴും ഏറ്റവും കുറഞ്ഞ നിരക്ക് ആസ്വദിക്കാനുമാകും. കൂടാതെ, സ്വര്‍ണ വില ഇനിയും കുറയുകയാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് ആ കുറഞ്ഞ നിരക്കില്‍ തന്നെ സ്വര്‍ണം വാങ്ങാനും സാധിക്കും. ജി സി സി, മലേഷ്യ, സിംഗപ്പൂര്‍, യു കെ, യു എസ് എ എന്നിവിടങ്ങളിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഒക്ടോബര്‍ 31 വരെ ഡബിള്‍ അഡ്വാന്റേജ് ഓഫര്‍ ലഭ്യമാണ്.

Latest