Connect with us

Kerala

'രാഷ്ട്രീയ പോരാട്ടമാണ് ,എതിരാളികള്‍ ആരായാലും പ്രശ്‌നമില്ല'; കെ മുരളീധരന്റെ  സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് വി എസ് സുനില്‍ കുമാര്‍

പത്മജയുടെ ബിജെപി പ്രവേശനവുമായി ഇതിന് ബന്ധമുണ്ടോയെന്നറിയി

Published

|

Last Updated

തൃശൂര്‍ | തൃശൂരിലേത് രാഷ്ട്രീയ പോരാട്ടമാണെന്നും എതിര്‍ സ്ഥാനാര്‍ഥികള്‍ ആരായാലും പ്രശ്‌നമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ വിഎസ് സുനില്‍ കുമാര്‍. തൃശൂരില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

തൃശൂരില്‍ ഏത് സ്ഥാനാര്‍ത്ഥി വന്നാലും അത് രാഷ്ട്രീയ പോരാട്ടമാണ്. അതില്‍ ആശങ്കയില്ല. പത്മജയുടെ ബിജെപി പ്രവേശനവുമായി ഇതിന് ബന്ധമുണ്ടോയെന്നറിയില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണ്. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ജയം മാത്രമാണ് ലക്ഷ്യം. ഏത് എതിരാളിയായാലും ബഹുമാനമുണ്ട്. മുരളിയായാലും പ്രതാപനായാലും പ്രശ്‌നമുള്ളയാളുകളല്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

തൃശൂരില്‍ കെ മുരളീധരനെത്തുന്നതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായി അത് മാറും. ശക്തമായ മത്സരമാകും ഇവിടെ അരങ്ങേറുക

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് തൃശൂരില്‍ അപ്രതീക്ഷിത രാഷ്ട്രീയ ചലനങ്ങള്‍ക്ക് കാരണമായത്.

 

Latest