Connect with us

Kerala

'കേരളം സുരക്ഷിത ഭക്ഷണ ഇടം'; 247 കേന്ദ്രങ്ങളില്‍ പരിശോധന, നാല് സ്ഥാപനങ്ങള്‍ അടപ്പിച്ചു

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ടും വൃത്തിഹീനമായി പ്രവര്‍ത്തിച്ച രണ്ടും സ്ഥാപനങ്ങളാണ് അടപ്പിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ഭക്ഷ്യശാലകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്ന് നടത്തിയ പരിശോധനയില്‍ നാല് സ്ഥാപനങ്ങള്‍ അടപ്പിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ടും വൃത്തിഹീനമായി പ്രവര്‍ത്തിച്ച രണ്ടും സ്ഥാപനങ്ങളാണ് അടപ്പിച്ചത്.

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി പ്രകാരമായിരുന്നു പരിശോധന. 247 ഇടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കൊല്ലം ജില്ലയിലെ രണ്ട് സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ സ്ഥാപനവുമാണ് അടപ്പിച്ചത്. അപാകതകള്‍ കണ്ടെത്തിയ 56 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 39 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും.

എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തിവരികയാണെന്നും നടപടികള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 15 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. രജിസ്േ്രടഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.

 

Latest