Connect with us

kerala startup mission

'കേരള സ്റ്റാർട്ട് അപ് മിഷൻ ഒരു സ്വർണ ഖനിയാണ്; പലരും ഇനിയും കുഴിച്ചു നോക്കിയിട്ടില്ലാത്ത ഖനി'

കേരള സ്റ്റാർട്ട് അപ്പ് മിഷൻ ഈ മേളകളിൽ മത്സരിച്ചിരുന്നത് ഡൽഹിയോടോ മുംബൈയോടോ ഗുജറാത്തിനോടോ ഒന്നുമല്ല. ജർമനി, യു എ ഇ, ജപ്പാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ നാഷണൽ ലെവൽ സ്റ്റാർട്ട് അപ് മിഷനുകളുമായാണ്.

Published

|

Last Updated

കേരള സ്റ്റാർട്ട് അപ് മിഷൻ സേവനങ്ങൾ സംരംഭകർ ഉപയോഗപ്പെടുത്തുന്നില്ലെന്നും പല സേവനങ്ങളും ലോകോത്തരമാണെന്നും ലൈഫോളജി സി ഇ ഒ പ്രവീൺ പരമേശ്വർ ഫേസ്ബുക്കിൽ കുറിച്ചു. 2021 – 22 ൽ ദുബൈയിൽ നടന്ന Gitex Futurestars, സൗദി അറേബിയയിലെ LEAD, ഇന്ത്യയിൽ ഡൽഹിയിൽ പ്രഗതി മൈദാനിൽ നടന്ന Convergence Expo എന്നിവയിൽ തങ്ങളുടെ ഉത്പന്നങ്ങളുമായി പങ്കെടുക്കാൻ സഹായിച്ചതും എല്ലാ സഹകരണങ്ങളും നൽകിയും കേരള സ്റ്റാർട്ട് അപ്പ് മിഷനാണെന്നും ഇവയിലൊന്നും വേറൊരു സ്റ്റേറ്റ് സ്റ്റാർട്ട് അപ് മിഷനും, എന്തിനു സ്റ്റാർട്ട് അപ്പ് ഇന്ത്യ പോലും അവരുടെ സ്റ്റാർട്ട് അപ്പുകളുമായി വന്നിട്ടില്ലായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. കേരള സ്റ്റാർട്ട് അപ്പ് മിഷൻ ഈ മേളകളിൽ മത്സരിച്ചിരുന്നത് ഡൽഹിയോടോ മുംബൈയോടോ ഗുജറാത്തിനോടോ ഒന്നുമല്ല. ജർമനി, യു എ ഇ, ജപ്പാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ നാഷണൽ ലെവൽ സ്റ്റാർട്ട് അപ് മിഷനുകളുമായാണ്. അവിടെയും KSUM stood in par or above many. തുടങ്ങുന്ന ദിവസം തന്നെ, ഒരുപക്ഷെ തുടങ്ങുവാൻ ആരംഭിക്കുന്ന ദിവസം തന്നെ, കേരളത്തിലെ ഓരോ ഫൗണ്ടറും കേരള സ്റ്റാർട്ട് ആപ്പ് മിഷന്റെ സർവീസുകൾ ഉപയോഗിച്ച് തുടങ്ങുന്നതാകും ഉചിതമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

കേരള സ്റ്റാർട്ട് അപ് മിഷൻ ഒരു സ്വർണ്ണ ഖനിയാണ്, പലരും ഇനിയും കുഴിച്ചു നോക്കിയിട്ടില്ലാത്ത ഖനി

……………………………………………………………….
2021 – 22 ൽ ദുബായ് ൽ നടന്ന Gitex Futurestars, സൗദി അറേബിയയിലെ LEAD, ഇന്ത്യയിൽ ഡൽഹിയിൽ പ്രഗതി മൈദാനിൽ നടന്ന Convergence Expo – ഈ മൂന്ന് മെഗാ എക്സിബിഷൻ/ ബിസിനസ് ഇവെന്റ്സ് ലും ഞങ്ങളുടെ പ്രോഡക്റ്റ്, Lifology, പ്രെസന്റ് ചെയ്തിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച നെറ്റ്വർക്കിങ് opportunity ആയിരുന്നു എന്ന് മാത്രമല്ല നല്ല ലീഡ്‌സ് ലഭിക്കുകയും ചെയ്തു.
Gitex ലും LEAD ലും ലഭിച്ച കണക്ഷൻസ് Lifology ക്ക് ഇന്ന് മികച്ച പ്രവർത്തനം ഞങ്ങൾ നടത്തുന്ന UAE ക്കും പുറത്തു മറ്റു ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് ചെയ്യുവാൻ മികച്ച അവസരം ഉണ്ടാക്കും എന്നുതന്നെയാണ് വിശ്വാസം. Convergence Expo യുടെ ആദ്യ ദിവസ്സം തന്നെ ലഭിച്ച ഒരു പാർട്ണർഷിപ് opportunity നോർത്ത് ഇന്ത്യയിൽ Lifology ക്കു നല്ല വേരോട്ടം കിട്ടുന്ന രീതിയിൽ ബിൽഡ് ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഇതിനൊക്കെ അപ്പുറം, ഈ platforms നൽകിയ exposure was amazing. ഇതിൽ Gitex ന്റെയും LEAD ന്റെയും ഭാഗമായുള്ള pitch competition ൽ lifology സെമി ഫൈനൽസ് എത്തുകയും ചെയ്തിരുന്നു. Convergence ൽ മറ്റു രണ്ടു കേരള സ്റ്റാർട്ട് ആപ്പുകൾ വിജയികളുമായി.
ലോകത്തിൽ ബിസിനസ് പോകുന്ന ഡയറക്ഷൻ, സ്പീഡ്, മാറ്റങ്ങൾ, പുതിയ സാങ്കേതിക വിദ്യ, മറ്റു കമ്പനികളുടെ മികച്ച പ്രകടനം, ഒരേ സമയം അതിശയവും ആവേശവും ചിലപ്പോഴൊക്കെ അപഹർഷതാബോധവും ജനിപ്പിക്കുന്ന competitors ന്റെ പെർഫോമൻസ്, investors ന്റെ പ്രിഫെറെൻസ്സുകൾ, ആഴത്തിലുള്ള അനാലിസിസുകൾ തുടങ്ങി സോളിഡ് ബിസിനസ് ലീഡുകൾ വരെ ബഹുവിധമാണ് ഈ ഇവെന്റ്സ് നൽകുന്ന നേട്ടങ്ങൾ.
ഈ മൂന്നു പ്രോഗ്രാംസിനെയും കുറിച്ചുള്ള വിവരം ലഭിച്ചതും ഞങ്ങൾ പങ്കെടുത്തതും കേരളാ സ്റ്റാർട്ട് അപ് മിഷൻ ന്റെ സഹായത്തോടുകൂടെ ആണ്. പ്രജീത് പ്രഭാകരൻ, Head – Partnerships and Accelerator Programs at KSUM was സൂപ്പർ ഹെൽപ്ഫുൾ. Gitex ൽ നല്ല പൊസിഷനിൽ സ്റ്റാൾ നേടാൻ സഹായിച്ചപ്പോൾ, ലീഡ് ലും convergence ലും ഫ്രീ സ്റ്റാൾ (worth more than 1 lakh for sure) ആണ് സ്റ്റാർട്ട് അപ് മിഷൻ ഒരുക്കിത്തന്നത്. ഇതിൽ ലീഡിൽ പങ്കെടുക്കാൻ റിയാദിൽ പോകുന്നതിനു 20,000 രൂപ ഓരോ സ്റ്റാർട്ട് അപ്പിനും ഫിനാൻഷ്യൽ സപ്പോർട്ട് തരുകയും ചെയ്തു.
ഇതിനൊക്കെ അപ്പുറം മറ്റൊരു പ്രധാന കാര്യം, ലോകോത്തരമായ ഈ മൂന്നു platforms ലും ഇന്ത്യയിലെ വേറൊരു സ്റ്റേറ്റ് സ്റ്റാർട്ട് അപ് മിഷനും, എന്തിനു സ്റ്റാർട്ട് അപ്പ് ഇന്ത്യ പോലും അവരുടെ സ്റ്റാർട്ട് അപ്പുകളുമായി വന്നിട്ടില്ലായിരുന്നു എന്നതാണ്. Kerala Start – Up മിഷൻ ഈ മേളകളിൽ മത്സരിച്ചിരുന്നത് ഡെൽഹിയോടോ, മുംബൈയോടോ, ഗുജറാത്തിനോടോ ഒന്നുമല്ല ജർമ്മനി, യു എ ഇ, ജപ്പാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ നാഷണൽ ലെവൽ സ്റ്റാർട്ട് അപ് മിഷനുകളുമായാണ്. അവിടെയും KSUM stood in par or above many.
ഇതിനുമപ്പുറം ആണ് KSUM ൽ നിന്നും കിട്ടിയ ഇൻവെസ്റ്റർ കണക്ട് സപ്പോർട്ട്. ചെറിയ ഒരു വിൻഡോയിൽ മൂന്നു പ്രധാന വെൻച്വർ ക്യാപിറ്റൽ കമ്പനികളോട് pitch ചെയ്യുവാനുള്ള അവസരമാണ് ഞങ്ങൾക്ക് കിട്ടിയത്. നേരിട്ട് സമീപിച്ചിരുന്നെങ്കിലും ഇന്നും ഞങ്ങളുടെ pitch deck അവരുടെ മെയിൽ ഇൻബോക്സിൽ പൊടിപിടിച്ചു കിടന്നേനെ.
ഇതിനൊക്കെ ഉപരിയായി, accelerator programs, ഇൻവെസ്റ്റർ കണക്ട്, മെന്ററിങ്, pitch deck shaping തുടങ്ങി നിരവധി പ്രോഗ്രാം KSUM സംഘടിപ്പിക്കുന്നതായി കാണാറുണ്ട്.
പക്ഷെ ഈ സേവനങ്ങൾ ഒക്കെ ഉപയോഗിക്കുന്ന സ്റ്റാർട്ട് അപ്പുകൾ കുറവാണ് എന്നാണ് തോന്നുന്നത്. Lifology പോലും സ്റ്റാർട്ട് അപ് മിഷന്റെ സപ്പോർട് ഈ ഇടയ്ക്കാണ് എടുത്തു തുടങ്ങിയത്. ആദ്യ ദിവസ്സങ്ങളിൽ നമ്മൾ പലപ്പോഴും ഒരു ഇക്കോ സിസ്റ്റത്തിന്റെ പ്രാധാന്യം മനസ്സിലാക്കില്ല. എല്ലാം ഒറ്റയ്ക്ക് മാനേജ് ചെയ്യാം എന്നാകും കരുതുക. എന്നാൽ അത് അങ്ങനെയല്ല, തുടങ്ങുന്ന ദിവസ്സം തന്നെ, ഒരുപക്ഷെ തുടങ്ങുവാൻ ആരംഭിക്കുന്ന ദിവസ്സം തന്നെ, കേരളത്തിലെ ഓരോ ഫൗണ്ടറും കേരള സ്റ്റാർട്ട് ആപ്പ് മിഷന്റെ സർവീസുകൾ ഉപയോഗിച്ച് തുടങ്ങുന്നതാകും ഉചിതം. ഒട്ടും ചെറുതല്ല ഈ സേവനങ്ങൾ ആഡ് ചെയ്യുന്ന വാല്യൂ.
KSUM സിഇഒ ആയിരുന്ന Dr ജയശങ്കർ പ്രസാദ്, Prof സജി ഗോപിനാഥ് തുടങ്ങിയവരുമായി വ്യക്തിപരമായും, ഇപ്പോഴത്തെ സിഇഒ ജോൺ തോമസ്സുമായി എന്റെ colleagues ഉം ദീർഘമായി സംസാരിച്ചിട്ടുണ്ട്. ഇവരൊക്കെ തരുന്ന ഉപദേശം/നിർദ്ദേശം/സപ്പോർട്ട്/മോട്ടിവേഷൻ ഒക്കെ പകരം വയ്ക്കാൻ കഴിയാത്തതാണ്.
സ്റ്റാർട്ട് ആപ്പ് മിഷൻ ഡയക്ടർ റിയാസ് സാറിനെ അസാപ് നുവേണ്ടി Thoughts Academy ട്രെയിനിങ് ചെയ്തിരുന്ന കാലത്തെ ഉള്ള പരിചയമാണ്. സാറിനോട് കുറച്ചു നേരം സംസാരിച്ചാൽ നമ്മളാണോ സർ ആണോ നമ്മുടെ കമ്പനിയുടെ സിഇഒ എന്ന് തോന്നിപ്പോകും. അത്രയ്ക്ക് പാഷനേറ്റ് ആയാണ് പുള്ളി ഓരോ സ്റ്റാർട്ട് അപ്പിനെയും മോട്ടിവേറ്റ് ചെയ്യുന്നതും growth നു പുഷ് ചെയ്യുന്നതും.
ഈ സിസ്റ്റത്തിന് ഇത്രയും വൈബ്രൻസി നൽകിയതിൽ മുൻ ഐടി സെക്രട്ടറി ശിവശങ്കർ സർ വഹിച്ച പങ്കു ചെറുതല്ല.
ബാംഗ്ലൂർ, മുംബൈ, പൂനെ തുടങ്ങിയവയോടൊക്കെ കമ്പയർ ചെയ്‌താൽ ഒരു സ്റ്റാർട്ട് അപ് ഇക്കോ സിസ്റ്റം എന്നരീതിയിൽ കേരളം ഇനിയും മുന്നോട്ടു പോകുവാനുണ്ട് എന്നതിൽ സംശയമൊന്നുമില്ല. പക്ഷെ നമ്മുടെ സ്റ്റാർട്ട് ആപ്പ് മിഷന്റെ ഡയറക്ഷൻ, സ്പിരിറ്റ്, നൽകുന്ന അവസരങ്ങൾ ഇവയൊക്കെ തികച്ചും നല്ലതാണ്. പക്ഷെ ഈ അവസരങ്ങൾ പലതും badly underutilized ആണ്.
കേരളത്തിന്റെ കുറവുകളെ കുറിച്ചും ഇല്ലായ്മക്കളെക്കുറിച്ചും തീർച്ചയായും ചർച്ച ചെയ്യണം. പക്ഷെ അതിനോടൊപ്പം ഉള്ളത് നന്നായി ഉപയോഗിക്കുന്നതും പ്രധാനമാണ്.
ഇനിയും ഈ സംവിധാനത്തിന്റെ ഉള്ളിലേക്ക് കയറിയിട്ടില്ലാത്ത കേരളത്തിലെ എല്ലാ ഫൗണ്ടേഴ്‌സും ഒട്ടും വൈകാതെ ഈ ഇക്കോ സിസ്റ്റം ഉപയോഗിക്കുന്നത് നന്നാകും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഏറ്റവും ആദ്യം പോകേണ്ടതും ഇവിടെത്തന്നെയാണ്.
കേരള സ്റ്റാർട്ട് അപ് മിഷൻ ഒരു സ്വർണ്ണ ഖനിയാണ്, പലരും ഇനിയും കുഴിച്ചു നോക്കിയിട്ടില്ലാത്ത ഖനി. High time to capitalize what it offers.

പ്രവീൺ പരമേശ്വർ

Latest