Connect with us

Uae

'ലെയ്‌സ് ചിപ്‌സ് ആവശ്യകതകളും ചട്ടങ്ങളും പാലിക്കുന്നു'

യു എ ഇയില്‍ വില്‍ക്കുന്നതിനു മുമ്പ് എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും കര്‍ശനമായ രജിസ്ട്രേഷനും പരിശോധനാ പ്രക്രിയകള്‍ക്കും വിധേയമാക്കുന്നുണ്ട്.

Published

|

Last Updated

ദുബൈ | യു എ ഇ വിപണികളില്‍ ലഭ്യമായ ലെയ്‌സ് ചിപ്‌സ് ഉത്പന്നങ്ങള്‍ രാജ്യത്തിന്റെ അംഗീകൃത സാങ്കേതിക ആവശ്യകതകളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കി.

ചില ഡെറിവേറ്റീവുകള്‍ ഉള്‍ക്കൊള്ളുന്ന ലെയ്‌സിന്റെ ഉത്പന്നങ്ങള്‍ യു എസ് വിപണിയില്‍ നിന്ന് രാജ്യത്തിന്റെ ഭക്ഷ്യവിഭാഗം തിരിച്ചുവിളിച്ചതിനെക്കുറിച്ചുള്ള റിപോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രസ്താവന പുറപ്പെടുവിച്ചതെന്ന് അതോറിറ്റി പറഞ്ഞു.

യു എ ഇയില്‍ വില്‍ക്കുന്നതിനു മുമ്പ് എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും കര്‍ശനമായ രജിസ്ട്രേഷനും പരിശോധനാ പ്രക്രിയകള്‍ക്കും വിധേയമാക്കുന്നുണ്ട്. അവ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട നിയന്ത്രണ അധികാരികളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ് ഡി എ) ലെയ്‌സ് ക്ലാസിക് പൊട്ടറ്റോ ചിപ്‌സ് തിരിച്ചുവിളിക്കല്‍ ശക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ള ക്ലാസ് ഒന്നില്‍ ഉള്‍പ്പെടുത്തി ഒറിഗോണിലും വാഷിംഗ്ടണിലും വിതരണം ചെയ്ത 6,344 ബാഗുകള്‍ തിരിച്ചുവിളിക്കുകയുണ്ടായി.

 

Latest