Connect with us

Kerala

'വായ്പാ പണം പിടിച്ചുവാങ്ങി'; കരുവന്നൂര്‍ ബേങ്ക് കേസിലെ ഒന്നാം പ്രതിക്കെതിരെ വായ്പാ തട്ടിപ്പിനിരയായ സ്ത്രീ

'നിലവില്‍ 75 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ചൊവ്വാഴ്ച ജപ്തിയാണെന്ന് ബേങ്ക് അറിയിച്ചിട്ടുണ്ട്.'

Published

|

Last Updated

പാലക്കാട് | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷിനെതിരെ ആരോപണവുമായി വായ്പാ തട്ടിപ്പിനിരയായ സിന്ധു. വായ്പാ പണം സതീഷ് പിടിച്ചുവാങ്ങിയതായി സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.

മുണ്ടൂര്‍ സഹകരണ ബേങ്കില്‍ നിന്ന് 18 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. അടവ് മുടങ്ങിയപ്പോള്‍ വായ്പാ ടേക്ക് ഓവറിന് സതീഷിനെ സമീപിച്ചു. ജില്ലാ സഹകരണ ബേങ്കിന്റെ പെരിങ്ങണ്ടൂര്‍ ശാഖയില്‍ 35 ലക്ഷത്തിന് ടേക്ക് ഓവര്‍ ചെയ്യിപ്പിച്ചു. അതില്‍ കൈയില്‍ കിട്ടിയ 11 ലക്ഷം രൂപ സതീഷ് ബലമായി പിടിച്ചുവാങ്ങി. ഒരു പൈസ പോലും തിരിച്ചുതന്നില്ല.

നിലവില്‍ 75 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ചൊവ്വാഴ്ച ജപ്തിയാണെന്ന് ബേങ്ക് അറിയിച്ചിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.