SHASHI TAROOR
'വലിയ ധാരണയൊന്നുമില്ലെന്നാണ് തോന്നുന്നത്'; കങ്കണക്ക് തരൂരിന്റെ മറുപടി
എന്നെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിച്ചോളൂ, ഞാന്‍ ആ ശിക്ഷ സ്വീകരിക്കാം എന്നത് യാചകന്റെ ഭാഷയാണോ എന്ന് ശശി തരൂര്‍ ചോദിച്ചു
ന്യൂഡല്‍ഹി | 1947 ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല ഭിക്ഷയായിരുന്നെന്ന കങ്കണയുടെ പരാമര്‍ശത്തിന് മറുപടിയുമായി ശശി തരൂര്‍ എം പി. കങ്കണ കുറച്ച് ചരിത്രം വായിക്കണമെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം. എന്നെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിച്ചോളൂ, ഞാന്‍ ആ ശിക്ഷ സ്വീകരിക്കാം എന്നത് യാചകന്റെ ഭാഷയാണോ എന്ന് ശശി തരൂര്‍ ചോദിച്ചു. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ വിശ്വസിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ച് ധാരണയൊന്നുമില്ലെന്നാണ് തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരമെന്നത് അപാരമായ മനക്കരുത്തിന്റേയും ധാര്‍മ്മികമായ ആര്‍ജ്ജവത്തിന്റേയും ധൈര്യത്തിന്റേയും മുന്നേറ്റമായിരുന്നു. ഒരു അഹിംസാ സമരത്തിനിടെ ലാത്തി ചാര്‍ജിനെ തുടര്‍ന്നാണ് ലാല ലജ്പത് റായ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തോക്കുമായി ഒരാളെ കൊല്ലാന്‍ പോകുന്നതിനേക്കാള്‍ ധൈര്യം ഇതിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.