Saudi Arabia
'മക്ക ടാക്‌സി' സര്‍വീസ് പ്രവര്‍ത്തനം തുടങ്ങി
മക്ക ഡെപ്യൂട്ടി അമീര്‍ സഊദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മക്കയിലും പരിസരപ്രദേശങ്ങളിലും ഇനി ഇരുപത്തിനാല് മണിക്കൂറും സര്‍വീസ് ലഭ്യമാകും
മക്ക | മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആശ്വാസമായി പുതിയ ഗതാഗത സേവനമായ ‘മക്ക ടാക്‌സി’ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. മക്ക സിറ്റി ആന്‍ഡ് ഹോളി സൈറ്റുകള്‍ക്കായുള്ള റോയല്‍ കമ്മീഷന്റെ (ആര്‍ സി എം സി) ജനറല്‍ ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ വികസിപ്പിച്ചെടുത്ത മക്ക ടാക്‌സിയുടെ ഉദ്ഘാടനം ഹജ്ജ് കോണ്‍ഫറന്‍സില്‍ മക്ക ഡെപ്യൂട്ടി അമീര്‍ സഊദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ നിര്‍വഹിച്ചു.
സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് മക്കയിലെ മസ്ജിദുല്‍ ഹറം ഭാഗത്തും പരിസര പ്രദേശങ്ങളിലുമായി 47 സ്റ്റേഷനുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. 2025 അവസാനത്തോടെ 1,800 മക്ക ടാക്‌സികള്‍ സേവന രംഗത്തുണ്ടാകും.
ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റബിയ, ഗതാഗത-ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍-ജാസര്‍ ചടങ്ങില്‍ പങ്കെടുത്തു