amma issue
'അമ്മ' ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല: ഗണേഷ് കുമാര്‍
അതിജീവിതയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം; ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോടും വേണം
കൊച്ചി |സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍. അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. വിജയ് ബാബുവിനെതിരായ പരാതിയില്‍ അമ്മയെടുത്ത നിലപാടുകളേയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.
അതിജീവിതയുടെ ചോദ്യങ്ങള്‍ക്ക് സംഘടന മറുപടി നല്‍കണം.
ആരോപണ വിധേയനെ രക്ഷിക്കാന്‍ അമ്മയെ ക്ലബ്ബെന്ന് തരത്തില്‍ ഇടവേള ബാബു പറയുന്നു. ആരാണ് അമ്മയെ ക്ലബ്ബായി പ്രഖ്യാപിച്ചത്. എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടേ?. എന്തിന് ക്ലബ്ബെന്ന പ്രസ്താവനയില്‍ ഇടവേള ബാബു ഉറച്ച് നില്‍ക്കുന്നു. ഏകാധിപത്യ പ്രവണതല്ല ശരിയല്ല. ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ്ബിലല്ല ആരോപണ വിധേയന്‍ മെമ്പറായിട്ടുള്ളത്. നടിയുടെ പീഡിന പരാതിയില്‍ കുറ്റാരോപിതനെതിരെ സംഘടന എന്ത് പരാതി സ്വീകരിച്ചുവെന്ന് മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ സംഘടന ക്ലബ്ബാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല.
ദിലീപിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് വിജയ് ബാബുവിന്റെ കാര്യത്തിലും സ്വീകരിക്കണം. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രസിഡന്റ് മോഹന്‍ലാലിന് കത്തയക്കും. ഇടവേള ബാബുവിന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ചില ബുദ്ധികേന്ദ്രങ്ങളുണ്ട്. ഇടവേള ബാബുവിനെ കൈപിടിച്ച് ഉയര്‍ത്തിയത് താനാണ്. ഇടവേള ബാബുവിന് സര്‍ക്കാര്‍ പദവികള്‍ വങ്ങിക്കൊടുത്തത് താനാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.