Editors Pick
‘മിസ്റ്റർ പെർഫെക്‌ടി’ന് വില കൂടി; പുതിയ യൂണികോൺ വിപണിയിൽ
വാഹനത്തിൻ്റെ ഘടകങ്ങള്‍ നിരീക്ഷിച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഉടമയെ അലര്‍ട്ട് ചെയ്യിക്കുന്ന ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക്‌സ് 2 സാങ്കേതികവിദ്യയുമായാണ് ബൈക്ക് പുറത്തിറങ്ങുന്നത്.
ന്യൂഡൽഹി | ഹോണ്ടയുടെ എക്കാലത്തെയും ജനപ്രിയമായ എക്‌സിക്യൂട്ടീവ് ബൈക്കാണ് യൂണികോൺ. ഇറങ്ങിയതു മുതൽ മാർക്കറ്റിൽ എപ്പോഴും ഡിമാൻ്റുള്ള വാഹനം. ഇപ്പോഴിതാ പുതിയ യൂണികോണ്‍ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആൻ്റ് സ്‌കൂട്ടര്‍ ഇന്ത്യ.
വാഹനത്തിൻ്റെ ഘടകങ്ങള്‍ നിരീക്ഷിച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഉടമയെ അലര്‍ട്ട് ചെയ്യിക്കുന്ന ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക്‌സ് 2 സാങ്കേതികവിദ്യയുമായാണ് ബൈക്ക് പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ വിലയിൽ ചെറിയ മാറ്റവുമുണ്ട്. 2025 ഹോണ്ട യൂണികോണിന് 1,19,481 രൂപയാണ് ഡല്‍ഹി എക്സ്-ഷോറൂം വില. മുൻ മോഡലുകളെ അപേക്ഷിച്ച് ഏകദേശം 10,000 രൂപയോളമാണ് മാറ്റം.
അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ഫാസിയയുമായാണ് പുതിയ യൂണികോൺ വരുന്നത്. ചുറ്റുപാടും ക്രോം സഹിതമുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പിൻ്റെ രൂപത്തിൽ മാറ്റങ്ങൾ കാണാം. പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റേഡിയൻ്റ്, റെഡ് മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളുള്ള ഒറ്റ വേരിയൻ്റിലാണ് പുതിയ യൂണികോണ്‍ ലഭ്യമാകുക. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍ തുടങ്ങി നിരവധി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെൻ്റ് കണ്‍സോളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കിടയിലും സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നവിധം യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടും നൽകിയിട്ടുണ്ട്.
162.71സിസി, സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എന്‍ജിനാണ് പുതിയ ഹോണ്ട യൂണികോണിന് കരുത്തേകുന്നത്. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ മോട്ടോര്‍ 7500 ആര്‍പിഎമ്മില്‍ 9.7 കിലോവാട്ട് പവറും 5250 ആര്‍പിഎമ്മില്‍ 14.58 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.