Kerala
'നാഷണല്‍ ലീഗ്'; പുതിയ പാര്‍ട്ടി രൂപവത്കരിച്ച് ഐ എന്‍ എല്‍ വഹാബ് പക്ഷം
നാഷണല്‍ ലീഗിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുമെന്ന് എല്‍ ഡി എഫ് ഉറപ്പു നല്‍കിയതായി എ പി അബ്ദുല്‍ വഹാബ്

കോഴിക്കോട് | പുതിയ പാര്‍ട്ടി രൂപവത്കരിച്ച് ഐ എന്‍ എല്‍ അബ്ദുല്‍ വഹാബ് പക്ഷം. നാഷണല്‍ ലീഗ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. നാഷണല്‍ ലീഗിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുമെന്ന് എല്‍ ഡി എഫ് ഉറപ്പു നല്‍കിയതായി എ പി അബ്ദുല്‍ വഹാബ് പറഞ്ഞു.
വഹാബാണ് പുതിയ പാര്‍ട്ടിയുടെ പ്രസിഡന്റ്. നാസര്‍ കോയ തങ്ങളാണ് ജനറല്‍ സെക്രട്ടറി. അച്ചടക്ക നടപടിക്കെതിരെ വഹാബ് പക്ഷം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് തള്ളിയതോടെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ പിന്തുണക്കുമെന്നും നാഷണല്‍ ലീഗ് ഭാരവാഹികള്‍ അറിയിച്ചു.
---- facebook comment plugin here -----