Connect with us

International

'അടുത്ത ഘട്ടം ഉടന്‍ തുടങ്ങും'; നെതന്യാഹു ഗസ്സയില്‍

'നിങ്ങള്‍ അടുത്ത ഘട്ടത്തിന് തയ്യാറാണോ? അടുത്ത ഘട്ടം വരാന്‍ പോവുകയാണ്' എന്ന് സൈനികരോട് ചോദിക്കുന്ന വീഡിയോ നെതന്യാഹു സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു

Published

|

Last Updated

ടെല്‍ അവീവ്  | ഹമാസിനെതിരെ കരയാക്രമണത്തിന് ഇസ്‌റാഈല്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ സൈനിക ക്യാമ്പ് സന്ദര്‍ശിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.  സൈനികരുമായി നെതന്യാഹു ആശയവിനിമയം നടത്തി. ‘നിങ്ങള്‍ അടുത്ത ഘട്ടത്തിന് തയ്യാറാണോ? അടുത്ത ഘട്ടം വരാന്‍ പോവുകയാണ്’ എന്ന് സൈനികരോട് ചോദിക്കുന്ന വീഡിയോ നെതന്യാഹു സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു

വടക്കന്‍ ഗസ്സയിലെ 11 ലക്ഷം ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്‌റാഈല്‍ സേന മുന്നറിയിപ്പ് നല്‍രകിയിരുന്നു. കരയുദ്ധം ആരംഭിക്കാനാണിതെന്നാണ് കരുതുന്നത്. അതേസമയം, വടക്കന്‍ ഗസ്സയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ, ഇസ്‌റാഈല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

അതേ സമയം തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് സൗകര്യം ഒരുക്കാനായി ഹമാസും ഇസ്‌റാഈലും തമ്മില്‍ ധാരണയിലെത്തിയെന്ന് ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പലായനത്തിന് രണ്ട് വഴികള്‍ മാത്രമാണ് ഇസ്‌റാഈല്‍ അനുവദിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ നാലു മണിവരെ മാത്രമേ യാത്ര അനുവദിച്ചിള്ളു. പലായനത്തിനിടെ ആരും സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപം വരരുതെന്നും ആരെങ്കിലും സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപമെത്തിയാല്‍ വധിക്കപ്പെടുമെന്നും ഇസ്‌റാഈല്‍ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.2,200പേര്‍ ഇതിനോടകം കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ 724പേര്‍ കുട്ടികളാണ്. 458 സ്ത്രീകളും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

Latest