Connect with us

International

'ഒരു തിരഞ്ഞെടുപ്പിനു കൂടിയുള്ള ഊര്‍ജമില്ല'; രാജിക്കൊരുങ്ങി ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത

തിരഞ്ഞെടുപ്പിന് 10 മാസം ശേഷിക്കെയാണ് ജസീന്ത രാജിക്കൊരുങ്ങുന്നത്.

Published

|

Last Updated

വെല്ലിങ്ടണ്‍ | ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേന്‍ സ്ഥാനമൊഴിയുന്നു. ഒരു തിരഞ്ഞെടുപ്പില്‍ കൂടി പങ്കെടുക്കാനുള്ള ഊര്‍ജമില്ലെന്ന് ജസീന്ത പറഞ്ഞു.

അടുത്ത മാസം പദവിയൊഴിയാനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് 10 മാസം ശേഷിക്കെയാണ് ജസീന്ത രാജിക്കൊരുങ്ങുന്നത്. പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തിലാണ് ജസീന്ത രാജി തീരുമാനം അറിയിച്ചത്.

‘ഞാന്‍ പദവിയില്‍ നിന്ന് പിന്മാറുകയാണ്. പ്രധാന മന്ത്രിയെന്ന ഉത്തരവാദിത്തം വളരെ വലുതാണ്. അത് മുന്നോട്ടു കൊണ്ടുപോകാന്‍ അര്‍ഹയാണോ, അല്ലേ എന്നത് ഏറെ പ്രധാനമാണ്. ഈ പദവി എത്രമാത്രം ഉത്തരവാദിത്തമുള്ളതാണെന്ന് എനിക്ക് നന്നായറിയാം. അതിനോട് ഇനിയും നീതി പുലര്‍ത്താനുള്ള ഊര്‍ജം എനിക്കില്ലെന്നും ഞാന്‍ തിരിച്ചറിയുന്നു. അത്രയേയുള്ളൂ കാര്യം. ഞാനും മനുഷ്യനാണ്, രാഷ്ട്രീയക്കാര്‍ മനുഷ്യരാണ്. ആവുന്ന കാലമത്രയും കഴിയാവുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നു. എന്നെ സംബന്ധിച്ചാണെങ്കില്‍ ഇപ്പോള്‍ പദവിയില്‍ നിന്ന് പടിയിറങ്ങാനുള്ള സമയമായിരിക്കുകയാണ്’- ജസീന്ത വിശദമാക്കി.

ഫെബ്രുവരി ഏഴിന് മുമ്പായി തന്നെ ജസീന്ത രാജി നല്‍കുമെന്നാണ് സൂചന.

Latest