Connect with us

kodiyeri Balakrishnan

'രാഷ്ട്രീയത്തില്‍ മതപരമായ സംവരണം വേണ്ട'; കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കള്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി

'ബി ജെ പി പറയുന്നു ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന്, രാഹുല്‍ ഗാന്ധി പറയുന്നു ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന്. ഒരാള്‍ രാജ്യമെന്നും മറ്റൊരാള്‍ രാഷ്ട്രമെന്നും പറയുന്നു'

Published

|

Last Updated

കണ്ണൂര്‍ | കോണ്‍ഗ്രസില്‍ നേതൃസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ ഇല്ലെന്ന വിമര്‍ശനം ആവര്‍ത്തിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതപരമായ സംവരണം രാഷ്ട്രീയപാര്‍ട്ടികളില്‍ ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞ കോടിയേരി, രാഹുല്‍ ഗാന്ധി ദേശീയ തലത്തിലെടുത്ത നിലപാടിന്റെ ഭാഗമായാണോ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ന്യൂനപക്ഷങ്ങളെ മാറ്റിയതെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ മാറ്റം വന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് പറഞ്ഞത് രാഹുല്‍ ഗാന്ധി പറഞ്ഞതല്ലേ ഏറ്റവും വലിയ വര്‍ഗീയത. ആ വര്‍ഗീയതയെ എതിര്‍ക്കാന്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് ചങ്കൂറ്റമില്ലാത്തത്. ബി ജെ പി പറയുന്നു ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന്, രാഹുല്‍ ഗാന്ധി പറയുന്നു ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന്. ഒരാള്‍ രാജ്യമെന്നും മറ്റൊരാള്‍ രാഷ്ട്രമെന്നും പറയുന്നു. യു ഡി എഫ് അധികാരത്തിലിരിന്നപ്പോള്‍ ഭരണം നിയന്ത്രിച്ചത് സാമുദായിക സംഘടനകളാണ്. എസ് പിമാരേയും കലക്ടര്‍മാരേയും വരെ സാമുദായിക അടിസ്ഥാനത്തില്‍ നിര്‍ണ്ണയിച്ചവരാണ് യു ഡി എഫ്. രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസ്താവന തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ? മതനിരപേക്ഷതയെ തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Latest