Connect with us

indian air force

'തവാംഗുമായി ബന്ധമില്ല'; വടക്കുകിഴക്കന്‍ മേഖലയില്‍ സൈനിക പരിശീലനം നടത്താന്‍ വ്യോമസേന

ചൈനീസ് സൈനികരുമായുള്ള പ്രശ്‌നവുമായി ഇതിന് ബന്ധമില്ലെന്നും വ്യോമസേന അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ മേഖലയില്‍ സൈനിക പരിശിലീനം നടത്തുമെന്ന് വ്യോമസേന പ്രഖ്യാപിച്ചു. ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് പരിശീലനം. അതേസമയം, അരുണാചല്‍ പ്രദേശത്തിലെ തവാംഗ് അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുമായുള്ള പ്രശ്‌നവുമായി ഇതിന് ബന്ധമില്ലെന്നും വ്യോമസേന അറിയിച്ചു.

ഇന്നും നാളെയുമാണ് പരിശീലനം. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ രണ്ടോ മൂന്നോ പ്രാവശ്യം വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ പരിശീലന പറക്കല്‍ നടത്തിയിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖക്ക് തൊട്ടടുത്ത് ചൈനീസ് വിമാനത്തെ കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ വ്യോമ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ചൈനീസ് സേനയുടെ നീക്കങ്ങള്‍ അറിയാനാണ് ഇത്. ഡിസംബര്‍ ഒമ്പതിന് ഇന്ത്യന്‍ മണ്ണിലേക്ക് കടക്കാനുള്ള ചൈനീസ് സൈനികരുടെ നീക്കത്തെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന ്പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലിമെന്റിനെ അറിയിച്ചിരുന്നു. തോക്കില്ലാതെ വടികളും മറ്റും ഉപയോഗിച്ചാണ് സൈനികര്‍ ചെറുത്തുനില്‍പ്പ് നടത്തിയിരുന്നത്.