Connect with us

knowtech expo

'നോട്ടെക്ക് പുരസ്കാരം': പ്രവാസികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

ഇന്ത്യക്കാരായ പ്രവാസികൾക്കാണ്‌ പുരസ്കാരം.

Published

|

Last Updated

ദമാം | പ്രവാസികൾക്കിടയിലെ ശാസ്ത്ര- വൈജ്ഞാനിക- സാങ്കേതിക മികവുകളെ കണ്ടെത്തിനും അംഗീകാരം നൽകുന്നതിനും ആവിഷ്കരിച്ച നോളജ്‌ ആൻഡ്‌ ടെക്‌നോളജി എക്സ്പോയുടെ ഭാഗമായി ‘നോട്ടെക്ക്‌-’22 പുരസ്കാര’ത്തിന്‌ അപേക്ഷ ക്ഷണിച്ചു. വിവര സാങ്കേതിക- വൈജ്ഞാനിക- ശാസ്ത്ര- ഗവേഷണ രംഗത്ത്‌ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യക്കാരായ പ്രവാസികൾക്കാണ്‌ പുരസ്കാരം. ഈ രംഗത്ത്‌ നൽകിയ സംഭാവനകൾ വെളിപ്പെടുത്തി മാർച്ച്‌ 28ന് മുമ്പായി  knowtechse@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക്‌ സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റുള്ളവർക്ക്‌ ശിപാർശ നൽകുകയോ ചെയ്യാം. ലഭിക്കുന്ന എൻട്രികളിൽ നിന്ന് പ്രഗത്ഭ ജൂറികൾ പുരസ്കാര ജേതാവിനെ കണ്ടെത്തും. അപേക്ഷകർ ഈസ്റ്റ് നാഷനൽ പരിധിയായ ഹായിൽ, അൽ ഖസീം, റിയാദ്‌, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരിക്കണം. ഏപ്രിൽ ഒന്നിന്‌ ജുബൈലിൽ നടക്കുന്ന സഊദി  ഈസ്റ്റ്‌ നാഷനൽ നോട്ടെക്കിൽ പുരസ്കാരം സമ്മാനിക്കും.

രിസാല സ്റ്റഡി സർക്കിളിനു കീഴിലുള്ള കലാലയം സാംസ്‌കാരിക വേദി നടത്തിവരുന്ന സാഹിത്യോൽസവിൽ നിന്ന് സാങ്കേതിക- വൈജ്ഞാനിക ഇനങ്ങളെ വേർപെടുത്തി ഈ മേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നുന്നതിനാണ് നോട്ടെക്ക്‌ ആവിഷ്കരിച്ചതെന്ന് സംഘാടകർ വാർത്താസമ്മേളത്തിൽ പറഞ്ഞു. ആർ എസ്‌ സിയുടെ സാങ്കേതിക വിഭാഗമായ വിസ്‌ഡം സമിതിയുടെ നേതൃത്വത്തിൽ ദ്വിവത്സര പദ്ധതിയായായാണ് നോട്ടെക്ക് നടക്കുന്നത്.

ദേശീയ നോട്ടെക്കിൽ 22 ടെക്നിക്കൽ ഇനങ്ങളിലായി 200 പ്രതിഭകൾ മാറ്റുരക്കുന്ന മൽസരങ്ങൾക്ക്‌‌ പുറമെ എക്സിബിഷനുകൾ, ശാസ്ത്രമേള, പവലിയനുകൾ, ഇൻഫർമേറ്റീവ്‌ അവതരണങ്ങൾ, അവയർനസ്‌ ടോക്കുകൾ, ജോബ്‌ഫെയർ എന്നിവയും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക്- 0508112006, 0554364389.

രിസാല സ്റ്റഡി സർക്കിൾ നാഷനൽ കൺവീനർമാരായ അബ്ദുൽ റഊഫ്‌ പാലേരി, ഫൈസൽ വേങ്ങാട്‌, നൂറുദ്ദീൻ കുറ്റ്യാടി, പ്രവർത്തക സമിതി അംഗം സ്വാദിഖ്‌ സഖാഫി ജഫനി, നോട്ടെക്ക്‌ ഡ്രൈവ്‌ അംഗം മുസ്തഫ മുക്കൂട്‌ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Latest