Connect with us

Ongoing News

'ഓപ്പറേഷന്‍ ആഗ്'; പത്തനംതിട്ടയില്‍ 81 പേര്‍ അറസ്റ്റില്‍

കാപ്പാ നിയമ നടപടികള്‍ക്ക് വിധേയരായവര്‍ ഉള്‍പ്പെടെയുള്ളവരും, വാറന്റ് നിലവിലുള്ളവരും പോലീസ് നടപടിക്ക് വിധേയരായി

Published

|

Last Updated

പത്തനംതിട്ട  | ഗുണ്ടകള്‍ക്കെതിരായി സംസ്ഥാനമൊട്ടാകെ നടന്ന ‘ഓപ്പറേഷന്‍ ആഗ്'( ആക്ഷന്‍ എഗന്‍സ്റ്റ് ആന്റി സോഷ്യല്‍ ആന്‍ഡ് ഗുണ്ട) പ്രത്യേക ഡ്രൈവില്‍ പത്തനംതിട്ടയില്‍ 81 പേര്‍ അറസ്റ്റില്‍. ശനിയാഴച രാത്രി നടന്ന പോലീസ് നടപടിയില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി ആകെ 81 പേരെ പിടികൂടി. മുണ്ടനാറി അനീഷ് എന്ന് വിളിക്കുന്ന അനീഷ് (26കേസുകള്‍, പുളിക്കീഴ്), ഷാജഹാന്‍(11 കേസുകള്‍ പത്തനംതിട്ട പോലീസ് സ്റ്റേഷന്‍), ഫൈസല്‍ രാജ് (18 കേസുകള്‍( കൂടല്‍), അജ്മല്‍ (13 കേസുകള്‍ ), തൗഫീക്ക് (10 കേസുകള്‍), ജയകുമാര്‍ എന്ന് വിളിക്കുന്ന നെല്ലിമുകള്‍ ജയന്‍( 13 കേസുകള്‍ (അടൂര്‍), പാണ്ടിശ്ശേരി ഉദയന്‍ എന്ന് വിളിക്കുന്ന ഉദയന്‍ (11 കേസുകള്‍ (പന്തളം), അനീഷ് കെ ഏബ്രഹാം 10 കേസുകള്‍ (കീഴ്വായ്പൂര്‍), അലക്സ് എം ജോര്‍ജ്ജ് 10 കേസുകള്‍ (തിരുവല്ല), , സുമേഷ് 6 കേസുകള്‍ (ചിറ്റാര്‍) എന്നിവരാണ് അറസ്റ്റിലായ കൊടും ഗുണ്ടകള്‍.

കാപ്പാ നിയമ നടപടികള്‍ക്ക് വിധേയരായവര്‍ ഉള്‍പ്പെടെയുള്ളവരും, വാറന്റ് നിലവിലുള്ളവരും പോലീസ് നടപടിക്ക് വിധേയരായി. കൂടാതെ ബലാത്സംഗം, വധശ്രമം എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പടെയുള്ള വാറന്റ് പ്രതികളായ 32 പേരേയും അറസ്റ്റ് ചെയ്തു. ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മാത്രം കാപ്പാ നടപടിയുടെ ഭാഗമായി 25 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 15 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. 10 പേരെ സഞ്ചലന നിയന്ത്രണത്തിന് വിധേയമാക്കി. ഇതിനോടെപ്പം ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി കാപ്പാ നടപടി പൂര്‍ത്തിയാക്കിയ 8 ഗുണ്ടകളെ സ്റ്റേഷനുകളിലെത്തിച്ച് പ്രവൃത്തികള്‍ വിലയിരുത്തി