Connect with us

Kerala

'ഓപ്പറേഷന്‍ അപ്പറ്റൈറ്റ്'; ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധനക്ക്

'ഹോട്ടല്‍ ഹൈജീനിക് റേറ്റിങ് സംവിധാനം അട്ടിമറിക്കാന്‍ നീക്കം.'

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിലേക്കായി വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തും. ഓപ്പറേഷന്‍ അപ്പറ്റൈറ്റ്’ എന്ന പേരില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിലും, സംസ്ഥാനത്തെ 14 ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസുകളിലും, തിരഞ്ഞെടുത്ത 52 ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസുകളിലും ഉള്‍പ്പെടെ ആകെ 67 ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലാണ് ഇന്ന് രാവിലെ മിന്നല്‍ പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കുന്ന രജിസ്ട്രേഷനിലും, ലൈസന്‍സിലും ഹോട്ടലിലെ ജീവനക്കാര്‍ക്ക് നല്‍കിവരുന്ന പരിശീലനത്തിലും ക്രമക്കേട് നടക്കുന്നതായും, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളില്‍ ഗുണ നിലവാരമില്ലെന്ന് പരിശോധനാ ഫലം വരുന്നവയില്‍ ചില ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം കാലതാമസം വരുത്തി ശിക്ഷണ നടപടികളില്‍ നിന്നും ഒഴിവാക്കുന്നതായും, ഭക്ഷ്യ സുരക്ഷാ ലൈസന്‍സുകള്‍ എടുത്തിട്ടുള്ള ഭക്ഷ്യ ഉത്പാദകര്‍ അതത് വര്‍ഷം മാര്‍ച്ച് 31 നകം റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരില്‍ നിന്നും പിഴ ഈടാക്കാതിരിക്കുന്നതായും, സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഹോട്ടല്‍ ഹൈജീനിക് റേറ്റിങ് സംവിധാനം ചില സ്ഥലങ്ങളില്‍ അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും, ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ ഓഫീസുകളില്‍ ലഭിക്കുന്ന പരാതികളില്‍ ചിലര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ‘ഓപ്പറേഷന്‍ അപ്പറ്റൈറ്റ്’ എന്ന പേരില്‍ വ്യാപക മിന്നല്‍ പരിശോധന നടത്തുന്നത്.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ വാട്സ് ആപ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി കെ വിനോദ് കുമാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

 

---- facebook comment plugin here -----

Latest