Connect with us

National

'ഓപ്പറേഷന്‍ ഗംഗ'; യുക്രൈനില്‍ നിന്ന് തിങ്കളാഴ്ച മടങ്ങിയത് 1,314 പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ‘ഓപ്പറേഷന്‍ ഗംഗ’യുടെ ഭാഗമായി തിങ്കളാഴ്ച മാത്രം യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് 1,314 പേര്‍. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് വിമാനങ്ങളിലായാണ് ഇന്നലത്തെ രക്ഷൗദൗത്യം പൂര്‍ത്തിയാക്കിയത്. ബുഡാപെസ്റ്റില്‍ നിന്ന് അഞ്ചും ബുക്കാറെസ്റ്റില്‍ നിന്നും സുസെവയില്‍ നിന്നുമായി ഓരോന്നും വിമാനമാണ് ഇന്ന് ഇന്ത്യയിലെത്തിയത്. ഫെബ്രുവരി 22 മുതല്‍ ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളിലായി ഇതിനകം 17,400 പേരാണ് രാജ്യത്ത് മടങ്ങിയെത്തിയത്.

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഉള്‍പ്പെടെ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായി ഇന്നലെ സംസാരിച്ചിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം 50 മിനുട്ട് നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു. യുക്രൈനിലെ നിലവിലുള്ള സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനും മാനുഷിക ഇടനാഴി ഒരുക്കിയതിനും മോദി റഷ്യന്‍ പ്രസിഡന്റിനെ പ്രശംസിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിന് റഷ്യയുടെ പിന്തുണയുണ്ടാകുമെന്ന് പുടിന്‍ ഉറപ്പു നല്‍കി.

 

Latest