governor- kerala vc
'പ്രതിപക്ഷം ഉപദേശകരാകേണ്ട'; കേരള സര്‍വകലാശാലാ വി സിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍
'ആരില്‍ നിന്നാണ് സമ്മര്‍ദ്ദമുണ്ടായതെന്ന് വി സി ആണ് വ്യക്തമാക്കേണ്ടത്'
തിരുവനന്തപുരം | കേരള സര്‍വകലാശാലാ വി സിക്കെതിരായ വിമര്‍ശനത്തില്‍ മലക്കം മറിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി സി നല്‍കിയ കത്തിലെ ഭാഷയെയാണ് പരാമര്‍ശിച്ചത്. വി സിയെ വിമര്‍ശിച്ചിട്ടല്ല. ആരില്‍ നിന്നാണ് സമ്മര്‍ദ്ദമുണ്ടായതെന്ന് വി സി ആണ് വ്യക്തമാക്കേണ്ടത്. ചാന്‍സലര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എങ്ങനെയാണ് സമ്മര്‍ദ്ദമാകുകയെന്നും ഗവര്‍ണര്‍ ചോദിച്ചു.
പ്രതിപക്ഷം തന്റെ ഉപദേശകരാകേണ്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. താന്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടരുകയാണെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകും. സര്‍ക്കാര്‍ നല്‍കിയ കത്തില്‍ തൃപ്ത്തിയുണ്ട്. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമോയെന്നതില്‍ സമയം എടുത്ത് മാത്രമേ തീരുമാനം എടുക്കുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
---- facebook comment plugin here -----