Connect with us

Ongoing News

ഇന്തോനേഷ്യന്‍ പ്രസിഡന്റിന് 'ഓര്‍ഡര്‍ ഓഫ് സായിദ്'

യു എ ഇ നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഓര്‍ഡര്‍ ഓഫ് സായിദ്.

Published

|

Last Updated

അബൂദബി|യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ്‌ ജോക്കോ വിഡോഡോക്ക് ഓര്‍ഡര്‍ ഓഫ് സായിദ് സമ്മാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ മാനിച്ചാണ് ബഹുമതി. യു എ ഇ നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഓര്‍ഡര്‍ ഓഫ് സായിദ്.

അബൂദബിയില്‍ നടന്ന ചടങ്ങില്‍ ഇന്തോനേഷ്യയുടെ മാരി ടൈം അഫയേഴ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍ഡിനേറ്റിംഗ് മന്ത്രി ലുഹുത് ബിന്‍സാര്‍ പണ്ട്‌ജൈതന്, ഓര്‍ഡര്‍ ഓഫ് യൂണിയനും സമ്മാനിച്ചു. യു എ ഇയും ഇന്തോനേഷ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ മന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിച്ചാണ് പുരസ്‌കാരം.

 

 

Latest