Connect with us

lulu hypermarket

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സ്തനാര്‍ബുദ ബോധവത്കരണത്തിന് 'പിങ്ക് നൗ'

ആരോഗ്യബോധവത്ക്കരണം ലക്ഷ്യമിട്ടുകൊണ്ടാണ് സമഗ്രമായ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലിം പറഞ്ഞു

Published

|

Last Updated

അബൂദബി | സ്തനാര്‍ബുദ മാസാചരണത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് പിങ്ക് കാരവന്‍ പദ്ധതിയുമായി സഹകരിച്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘പിങ്ക് നൗ’ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒക്ടോബര്‍ 31 വരെ നടക്കുന്ന പദ്ധതിയുടെ ഭാഗമായി ലുലുവില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് (എഫ് ഒ സി പി) പ്രവര്‍ത്തനങ്ങളിലേക്ക് സഹായധനമായി ഒരു ദിര്‍ഹം വീതം ലഭ്യമാക്കും.

ആരോഗ്യബോധവത്ക്കരണം ലക്ഷ്യമിട്ടുകൊണ്ടാണ് സമഗ്രമായ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലിം പറഞ്ഞു. തുടക്കത്തില്‍ കണ്ടെത്താനായാല്‍ പൂര്‍ണമായും ചികിത്സിച്ചു് ഭേദമാക്കാന്‍ കഴിയുന്നതാണ് സ്തനാര്‍ബുദം. അതിനാലാണ് ബോധവത്ക്കരണം ശക്തമാക്കുന്നത്. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തി ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കുന്നതടക്കമുള്ള ആരോഗ്യകരമായ സംസ്‌കാരം ബോധവത്കരണത്തിലൂടെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുള്ളതായി എഫ് ഒ സി പി ഡയറക്ടര്‍ ജനറല്‍ ഡോ സവ്‌സാന്‍ അല്‍ മാദി പറഞ്ഞു. 2019-ല്‍ പദ്ധതിയിലേക്ക് ലുലു ശാഖകള്‍ വഴി സമാഹരിച്ചത് 120,000 ദിര്‍ഹമാണ്.

Latest