Organisation
'വായന ഒരു പുനര്‍വായന': ഐ സി എഫ് ചര്‍ച്ചാ സംഗമം
ഐ സി എഫ് രാജ്യാന്തര തലത്തില്‍ ആചരിക്കുന്ന 'മാനവിക വര്‍ഷ'ത്തിന്റെ ഭാഗമായുള്ള 'റീഡ് ആന്‍ഡ് ലീഡ്' പ്രചാരണ കാലത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
ദമാം | ‘വായന ഒരു പുനര്‍വായന’ എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ് ) അല്‍ബാദിയ സെക്ടര്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. ഐ സി എഫ് രാജ്യാന്തര തലത്തില്‍ ആചരിക്കുന്ന ‘മാനവിക വര്‍ഷ’ത്തിന്റെ ഭാഗമായുള്ള ‘റീഡ് ആന്‍ഡ് ലീഡ്’ പ്രചാരണ കാലത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
സാധാരണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളിലെ ആദ്യ മുന്‍ഗണനയില്‍ വരുന്ന ഒന്നല്ല വായന എങ്കിലും സാമൂഹികമായി മനുഷ്യനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ അതിന് ഗണനീയ സ്ഥാനമുണ്ട്. ഈ നിലയ്ക്ക് വായനയെ പുനര്‍വായിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അക്ഷരവായനയില്‍ നിന്ന് ആശയോത്പാദനത്തിന്റെയും ചിന്താനിര്‍മിതിയുടെയും ധര്‍മത്തിലേക്ക് വായന എത്തിപ്പെടുകയുള്ളൂ എന്ന് സംഗമം അഭിപ്രായപ്പെട്ടു. അമ്പതിനായിരം പുസ്തകങ്ങള്‍ വായിക്കുക എന്നതാണ് ‘മാനവവിക വര്‍ഷത്തിന്റെ ഭാഗമായുള്ള കാമ്പയിന്‍ പദ്ധതി.
ദമാം ബിലീഫ് ഹോളില്‍ നടന്ന പരിപാടി ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് വെല്‍ഫെയര്‍ സെക്രട്ടറി അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു. മുസ്തഫ മുക്കൂട് ആമുഖ പ്രഭാഷണം നടത്തി. ജാഫര്‍ സ്വാദിഖ്, ഇഖ്ബാല്‍ വെളിയങ്കോട്, റംജുറഹ്മാന്‍ കാപ്പില്‍, അഷ്റഫ് ചാപ്പനങ്ങാടി, റഊഫ് പാലേരി ചര്‍ച്ചയില്‍ പങ്കെടുത്തു, പ്രവാസി രിസാല എഡിറ്റര്‍ ലുഖ്മാന്‍ വിളത്തൂര്‍ ചര്‍ച്ച സംഗ്രഹിച്ചു. സെക്ടര്‍ സെക്രട്ടറി ഫഹദ് പാപ്പിനിശ്ശേരി സ്വാഗതവും ഉസ്മാന്‍ കുറ്റിപ്പാല നന്ദിയും പറഞ്ഞു.