തസൗഹാര്‍ദത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. സാമുദായിക സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന് പകരം സൗഹൃദത്തില്‍ കഴിയണെമന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നതും. എന്നാല്‍ ഇത് രണ്ടിലും താത്പര്യമില്ലാത്ത ഒരു വിഭാഗം ആളുകള്‍ സാമുദായിക സംഘടനകളെ തമ്മിലടിപ്പിച്ച് അതില്‍ നിന്ന് നേട്ടം കൊയ്യാന്‍ തക്കം പാത്തിരിക്കുന്നുണ്ട്. അവര്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ സാമുദായിക നേതൃത്വം ചെന്ന് വീണാല്‍ ഗുരുതരമായിരിക്കും പ്രത്യാഘാതങ്ങള്‍. ഏറ്റവും ഒടുവില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണങ്ങള്‍ സാമുദായിക സൗഹാര്‍ദം തച്ചുടക്കുന്നതാണ്. ആരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍? ഈ ആരോപണങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാം…
ഈ വിഷയത്തില്‍ സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടുമായി സയ്യിദ് അലി ശിഹാബ് നടത്തിയ അഭിമുഖം