Connect with us

kerala muslim jamaath

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ 'സാന്ത്വനം മലപ്പുറം'

കോട്ടപ്പടിയില്‍ ആരംഭിച്ച സാന്ത്വനം മലപ്പുറം ഓഫീസ് ഉദ്ഘാടനം സമസ്ത മലപ്പുറം മേഖലാ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പാണക്കാട് നിര്‍വ്വഹിച്ചു

Published

|

Last Updated

മലപ്പുറം | കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മലപ്പുറം സോണ്‍ കമ്മിറ്റികള്‍ക്കു കീഴില്‍ കോട്ടപ്പടി താലൂക്ക് ആശുപത്രി കേന്ദ്രമാക്കി നടപ്പിലാക്കി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സാന്ത്വനം മലപ്പുറം പദ്ധതിക്ക് തുടക്കമായി.

കോട്ടപ്പടിയില്‍ ആരംഭിച്ച സാന്ത്വനം മലപ്പുറം ഓഫീസ് ഉദ്ഘാടനം സമസ്ത മലപ്പുറം മേഖലാ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പാണക്കാട് നിര്‍വ്വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയില്‍ ഭക്ഷണ വിതരണം, ആംബുലന്‍സ്, മയ്യിത്ത് കുളപ്പിക്കല്‍, ഷീ പാലിയേറ്റീവ്, ബ്ലഡ് ബാങ്ക്, സൗജന്യ മരുന്ന് വിതരണം, മുഴുവന്‍ സമയ വളണ്ടിയര്‍ സേവനം തുടങ്ങിയ സേവനങ്ങളാണ് സാന്ത്വനം മലപ്പുറത്തിന് കീഴിലുണ്ടാവുക.

പരിപാടിയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്മാന്‍, കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി പി സുബൈര്‍, മുഹമ്മദ് ഇബ്റാഹീം കൊന്നോല, ദുല്‍ഫുഖാര്‍ അലി സഖാഫി, സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, എം.കെ അബ്ദുസ്സലാം, മുസ്തഫ മുസ്്ലിയാര്‍ പട്ടര്‍ക്കടവ്, സ്വാലിഹ് ഹാജി ചെമ്മങ്കടവ്, ബദ്റുദ്ധീന്‍ കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest