Connect with us

International

'ഭാവി സര്‍ക്കാരുകളെ രൂപപ്പെടുത്തുക'; ലോക സര്‍ക്കാര്‍ ഉച്ചകോടിക്ക് മദീനത് ജുമൈറയില്‍ ഉജ്ജ്വല തുടക്കം

ലോകത്തോട് അതിന്റെ മുന്‍ഗണനകള്‍ പുനര്‍നിര്‍വചിക്കാനും അവയെ ഒന്നിപ്പിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുംയു എ ഇ കാബിനറ്റ് കാര്യ മന്ത്രിയും ലോക ഗവണ്‍മെന്റ് ഉച്ചകോടി ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗെര്‍ഗാവി.

Published

|

Last Updated

ദുബൈ | ലോക സര്‍ക്കാര്‍ ഉച്ചകോടിക്ക് മദീനത് ജുമൈറയില്‍ ഉജ്ജ്വല തുടക്കം. ‘ഭാവി സര്‍ക്കാരുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി. ലോകത്തോട് അതിന്റെ മുന്‍ഗണനകള്‍ പുനര്‍നിര്‍വചിക്കാനും അവയെ ഒന്നിപ്പിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉദ്ഘാടന ചടങ്ങില്‍ യു എ ഇ കാബിനറ്റ് കാര്യ മന്ത്രിയും ലോക ഗവണ്‍മെന്റ് ഉച്ചകോടി ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗെര്‍ഗാവി ആഹ്വാനം ചെയ്തു.

ഖത്വറിലെ ഡോ. ഹനാന്‍ ‘മികച്ച മന്ത്രി’
വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടി (ഡബ്ല്യു ജി എസ്) യില്‍ മികച്ച മന്ത്രിക്കുള്ള അവാര്‍ഡിന് ഖത്വറിലെ പൊതുജനാരോഗ്യ സഹമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അര്‍ഹനായി. എല്ലാ വിഭാഗക്കാര്‍ക്കും പൊതുജനാരോഗ്യ സംരക്ഷണം എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ നടത്തിയ പ്രവര്‍ത്തനത്തിനാണ് ആദരം.

പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ (പി ഡബ്ല്യു സി) പങ്കാളിത്തത്തോടെ ഡബ്ല്യു ജി എസ് നല്‍കുന്ന, ലോകമെമ്പാടുമുള്ള മന്ത്രിമാരുടെ മികച്ച പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ജേതാവിനെ, സാമൂഹിക മാധ്യമ അഭിപ്രായ വോട്ടെടുപ്പ് ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

ഭൂതകാലത്തിന്റെ പാഠങ്ങള്‍ പഠിക്കുന്നില്ലെന്ന് റുവാണ്ടന്‍ പ്രസിഡന്റ് റുവാണ്ടയിലെ വംശഹത്യ ഉള്‍പ്പെടെയുള്ള ചരിത്രത്തിന്റെ വേദനാജനകമായ സംഭവങ്ങളില്‍ നിന്ന് ലോകം പഠിക്കുന്നതായി തോന്നുന്നില്ലെന്ന് റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമെ പറഞ്ഞു.

 

Latest