Connect with us

Saudi Arabia

'ഐ സി എഫ് പ്രവാസത്തിന്റെ അഭയം'; ഈസ്റ്റേണ്‍ പ്രൊവിന്‍സിന് നവ സാരഥ്യം

Published

|

Last Updated

ദമാം | ‘ഐസിഎഫ് പ്രവാസത്തിന്റെ അഭയം’ എന്ന തലക്കെട്ടില്‍ യൂനിറ്റ് തലം മുതല്‍ നടന്ന് വന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഈസ്റ്റേണ്‍ പ്രൊവിന്‍സ് തല കൗണ്‍സിലോടെ സമാപനമായി. ദമാമില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ സമസ്ത കേരള സുന്നി യുവജന സംഘം ഉപാധ്യക്ഷന്‍ സയ്യിദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍സ് പ്രസിഡന്റ് സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വാഴവറ്റ അധ്യക്ഷത വഹിച്ചു.

ഈസ്റ്റേണ്‍ പ്രൊവിന്‍സിന് കീഴിലുള്ള ദമാം, അല്‍ഖോബാര്‍, ജുബൈല്‍, അല്‍ അഹ്‌സ, തുഖ്ബ, ഖത്തീഫ് എന്നീ സെന്‍ട്രല്‍ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സിലില്‍ ശരീഫ് മണ്ണൂര്‍ (സംഘടന & പബ്ലിക്കേഷന്‍), അന്‍വര്‍ കളറോഡ് (വെല്‍ഫെയര്‍ & സര്‍വീസ്), നാസര്‍ മസ്താന്‍മുക്ക് (അഡ്മിന്‍ & എഡ്യുക്കേഷന്‍), ഹാരിസ് ജൗഹരി (ദഅവാ), നിസാര്‍ കിഴക്കുംഭാഗം (ഫിനാന്‍സ്), അഷ്‌റഫ് കരുവന്‍പോയില്‍ (ജനറല്‍) എന്നിവര്‍ ക്യാബിനറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസറായ ഐസിഎഫ് സഊദി നാഷണല്‍ സര്‍വ്വീസ് പ്രസിഡന്റ് അബുസ്വാലിഹ് മുസ്ലിയാര്‍ വാര്‍ഷിക കൗണ്‍സില്‍ നടപടികളും പുന:സംഘടനയും നിയന്ത്രിച്ചു.

പുതിയ സാരഥികളായി മുഹമ്മദ് കോയ സഖാഫി (പ്രസിഡന്റ്), അഷ്‌റഫ് കരുവമ്പൊയില്‍ (ജനറല്‍ സെക്രട്ടറി), നിസാര്‍ കിഴക്കുംഭാഗം (ഫൈനാന്‍സ് സെക്രട്ടറി), അന്‍വര്‍ കളറോഡ് (പ്രസിഡന്റ് സംഘടന), ഷരീഫ് മണ്ണൂര്‍ (സെക്രട്ടറി സംഘടന), അബ്ദുറഹീം മഹ്‌ളരി (പ്രസിഡന്റ് ദഅവ), ഹാരിസ് ജൗഹരി (സെക്രട്ടറി ദഅവ), ഉബൈദുള്ള അഹ്‌സനി (പ്രസിഡന്റ് അഡ്മിന്‍ & പി ആര്‍ ), നാസര്‍ ചിറയിന്‍കീഴ് (സെക്രട്ടറി അഡ്മിന്‍ & പി ആര്‍), ഷൗക്കത്ത് സഖാഫി (പ്രസിഡന്റ് വെല്‍ഫെയര്‍ & സര്‍വീസ്), നാസര്‍ മസ്താന്‍ മുക്ക് (സെക്രട്ടറി വെല്‍ഫെയര്‍ & സര്‍വീസ്), അബ്ദുസ്സലാം കോട്ടയം (പ്രസിഡന്റ് മീഡിയ & പബ്ലിക്കേഷന്‍), റാഷിദ് കോഴിക്കോട് (സെക്രട്ടറി മീഡിയ & പബ്ലിക്കേഷന്‍), സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വാഴവറ്റ (പ്രസിഡന്റ് എഡ്യൂക്കേഷന്‍), ഉബൈദ് ഖത്തീഫ് (സെക്രട്ടറി എഡ്യൂക്കേഷന്‍), അബ്ദുല്‍ ബാരി നദ്‌വി (എമിനെന്‍സ് ഡയറക്ടര്‍), മുഹമ്മദ് റഫീഖ് ചെമ്പോത്തറ (ഐ ടി കോഡിനേറ്റര്‍), അഹമദ് നിസാമി(സ്വഫ് വാ കോഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

നവസാരഥികള്‍ക്ക് നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, സുബൈര്‍ സഖാഫി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, സലീംപാലച്ചിറ എന്നിവര്‍ അനുമോദനം അര്‍പ്പിച്ചു.