National
'സ്നോളിഗോസ്റ്റര്‍'; നിതീഷ് കുമാറിനെ വീണ്ടും വിമര്‍ശിച്ച് ശശി തരൂര്‍
ഈ വാക്ക് വീണ്ടും ഉപയോഗിക്കേണ്ടി വരുമെന്ന് കരുതിയില്ല എന്ന് പറഞ്ഞാണ് 2017 ലെ തന്റെ പോസ്റ്റ് വീണ്ടും തരൂര്‍ എക്സില്‍ പങ്കുവെച്ചത്
ന്യൂഡല് ഹി | ജെ ഡി യു നേതാവ് നിതീഷ് കുമാറിന്റെ അടിക്കടിയുള്ള കൂറുമാറ്റങ്ങള്‍ക്കൊടുവില്‍ വിമര്‍ശിക്കാന്‍ പുതിയ വാക്കുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി. സ്നോളിഗോസ്റ്റര്‍(snollygoster ) എന്നാണ് നിതീഷ് കുമാറിനെ ശശി തരൂര്‍ ഉപയോഗിച്ച വിശേഷിപ്പിച്ചത്. ധാര്‍മികതയെക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം.
ഇന്നത്തെ വാക്ക് , സ്നോളിഗോസ്റ്റര്‍ . യു എസ് ഇഗ്ലീഷിലെ ഈ വാക്കിന് കൗശലക്കാരന്‍ , ആദര്‍ശമില്ലാത്ത രാഷ്ട്രീയക്കാരന്‍ എന്നൊക്കെയാണ് നിര്‍വചനം. – എന്നാണ് തരൂര്‍ എക്സില്‍ കുറിച്ചത്. 2017 ല്‍ നിതീഷ് കുമാര്‍ മഹാസഖ്യം വിട്ട് ബി ജെ പി യിലേക്ക് പോയപ്പോഴാണ് ശശി തരൂര്‍ ആദ്യമായി സാമൂഹിക മാധ്യമത്തില്‍ ഇങ്ങനെ കുറിച്ചത്. 1845 ലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതെന്നും അവസാനമായി 2017 ജൂലൈ 26 ന് ഉപയോഗിക്കുന്നുവെന്നും അന്നത്തെ ട്വീറ്റിലുണ്ട്. ഈ വാക്ക് വീണ്ടും ഉപയോഗിക്കേണ്ടി വരുമെന്ന് കരുതിയില്ല എന്ന് പറഞ്ഞാണ് 2017 ലെ തന്റെ പോസ്റ്റ് വീണ്ടും തരൂര്‍ എക്സില്‍ പങ്കുവെച്ചത്.
ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ആര്‍ ജെ ഡി , കോണ്‍ഗ്രസ് മഹാസഖ്യം വിട്ട് ഇന്ന് രാവിലെയാണ് നിതീഷ് കുമാര്‍ രാജി വെച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ബി ജെ പി , എന്‍ ഡി എ സഖ്യ കക്ഷകളുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും