Connect with us

Kerala

'എസ് കെ എസ് എസ് എഫ് പ്രസിഡന്റിനെതിരായ പ്രസ്താവന അറിവില്ലായ്മ കൊണ്ട്'; സലാമിനെ തള്ളി കുഞ്ഞാലിക്കുട്ടി

ഇനി പ്രസ്താവന നടത്തരുതെന്ന് പി എം എ സലാമിനോട് ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം |  ഇ കെ വിഭാഗവുമായുള്ള തര്‍ക്കം തുടരവെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി. എസ് കെ എസ് എസ് എഫിന്റെ പ്രസിഡന്റിനെതിരെ പി എം എ സലാം നടത്തിയ പ്രസ്താവന അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ കെ – ലീഗ് തര്‍ക്കത്തില്‍ ഇനി പരസ്യ പ്രസ്താവന വേണ്ടെന്ന് ലീഗ് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനി പ്രസ്താവന നടത്തരുതെന്ന് പി എം എ സലാമിനോട് ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം പി എം എ സലാമിനെ നിശിതമായി വിമര്‍ശിച്ച് എസ് കെ എസ ്എസ ്എഫ് രംഗത്തെത്തി. സലാം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ് കെ എസ് എസ് എ ഫ് സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.