Connect with us

cows

'സിസ്റ്റം വേണം'; ഗോമൂത്രവും ചാണകവും സമ്പത്ത് ഘടനയെ രക്ഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാലില്‍ ഇന്ത്യന്‍ വെറ്റിനെറി അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ പ്രഥമ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ചൗഹാന്റെ പരാമര്‍ശം

Published

|

Last Updated

ഭോപ്പാല്‍ | ശരിയായൊരു സിസ്റ്റമുണ്ടെങ്കില്‍ ഗോമൂത്രത്തിനും ചാണകത്തിനും സംസ്ഥാനത്തിന്റേയും രാജ്യത്തിന്റെ തന്നേയും സമ്പത്ത് ഘടനെ ശക്തിപ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഭോപ്പാലില്‍ ഇന്ത്യന്‍ വെറ്റിനെറി അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ പ്രഥമ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ചൗഹാന്റെ പരാമര്‍ശം. പശുപരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതകള്‍ ഇതിനായി മുന്നോട്ട് വന്നാല്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശക്തി 2021 എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തില്‍ മൃഗ പരിപാലന രംഗത്തെ വനിതകള്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

ചാണകവും ഗോമൂത്രവും വളവും കീടനാശിനകളും ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. ശവസംസ്‌കാരത്തിനായി മരങ്ങള്‍ക്ക് പകരം ഉണക്കിയ ചാണകം ഉപയോഗിക്കുന്നതിനെക്കുറിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും ചൗഹാന്‍ പറഞ്ഞു. പശുക്കളിലുണ്ടാവുന്ന രോഗങ്ങളെക്കുറിച്ചുള്ള ആശങ്കയും മധ്യപ്രദേശ് മുഖ്യമന്ത്രി സമ്മേളനത്തില്‍ പങ്കുവെച്ചു. പശുക്കള്‍ക്ക് പ്രത്യേക ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest