PM security breach
'ജനങ്ങളുടെ സഹതാപം നേടാനുള്ള അടവ്'; പ്രധാനമന്ത്രിക്കെതിരെ രാകേഷ് ടികായത്
'പ്രതിഷേധത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു എന്നത് സൂചിപ്പിക്കുന്നത് അതൊരു നാടകമായിരുന്നുവെന്നാണ്'

അമൃത്സര്‍ | പൊതുജനങ്ങളുടെ സഹതാപം നേടിയെടുക്കാനുള്ള അടവായിരുന്നു പഞ്ചാബില്‍ പ്രധാനമന്ത്രിക്ക് നേരെയുള്ള പ്രതിഷേധമെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്. പ്രധാനമന്ത്രി അവിടെ പോവരുതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി പഞ്ചാബിലേക്കെത്തുമ്പോള്‍ ഏത് തരത്തിലുള്ള മുന്നൊരുക്കങ്ങളായിരുന്നു ചെയ്തത്? പ്രതിഷേധത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു എന്നത് സൂചിപ്പിക്കുന്നത് അതൊരു നാടകമായിരുന്നുവെന്നാണ്. പൊതുജനങ്ങളുടെ സഹതാപം പിടിച്ചെടുക്കാനുള്ള വിലകുറഞ്ഞ മാര്‍ഗമായിരുന്നു ഇതെന്നും രാകേഷ് ടികായത് ആരോപിച്ചു.
പ്രധാനമന്ത്രിക്ക് നേരയുണ്ടായ പ്രതിഷേധം സുരക്ഷാ വീഴ്ചയാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത് പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന പരിപാടിയില്‍ ഒഴിഞ്ഞ കസേരകളായതിനാല്‍ അദ്ദേഹം അവിടെ പോയില്ലെന്നുമാണ്. രണ്ട് പേരും അവരവരുടെ ഭാഗം ന്യായീകരിക്കുകയാണ്. പ്രധാനമന്ത്രി അവിടെ പോകരുതായിരുന്നെന്നും ടികായത് പറഞ്ഞു.