Connect with us

Bahrain

'തര്‍തീല്‍ എട്ടാമത് എഡിഷന്‍': ബഹ്റൈന്‍ ഗ്രാന്റ് ഫിനാലെയില്‍ മുഹറഖ് സോണ്‍ ജേതാക്കള്‍

റിഫ, മനാമ സോണുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Published

|

Last Updated

മനാമ | രിസാല സ്റ്റഡി സര്‍ക്കിള്‍ ബഹ്റൈന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച എട്ടാമത് എഡിഷന്‍ തര്‍തീല്‍ ഖുര്‍ആന്‍ പാരായണ മത്സരങ്ങളുടെ നാഷനല്‍ ഗ്രാന്റ് ഫിനാലെയില്‍ മുഹറഖ് സോണ്‍ ജേതാക്കളായി. റിഫ, മനാമ സോണുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സഹല അല്‍ മാജിദ് സ്‌കൂളില്‍ നടന്ന മത്സരത്തില്‍ ബഹ്‌റൈനിലെ മൂന്ന് സോണുകളില്‍ നിന്ന് ജൂനിയര്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. ഖുര്‍ആന്‍ പാരായണത്തിന് പുറമേ ഹിഫ്‌ള്, മുബാഹസ, ഖുര്‍ആന്‍ ക്വിസ്, ഖുര്‍ആന്‍ സെമിനാര്‍, രിഹാബുല്‍ ഖുര്‍ആന്‍ എന്നിവയും നടന്നു. 22 പോയിന്റുകള്‍ നേടി മുഹറഖ് സോണിലെ ശാമില്‍ സൂഫി കലാപ്രതിഭയായി. മന്‍സൂര്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സെക്രട്ടറി ഫൈസല്‍ ബുഖാരി മുഖ്യാതിഥിയായിരുന്നു.

അബൂബക്കര്‍ ലത്വീഫി, ഹകീം സഖാഫി, ശമീര്‍ പന്നൂര്‍, ശംസുദ്ധീന്‍ പൂക്കയില്‍, ഫൈസല്‍ ചെറുവണ്ണൂര്‍, മുഹാസ് ഫുജിറ, സി എച്ച് അഷ്‌റഫ്, മജീദ് സഅദി, റഹീം സഖാഫി, വി പി കെ മുഹമ്മദ്, അബ്ദുല്ല രണ്ടത്താണി, ഖാലിദ് സഖാഫി, അഷ്‌റഫ് മങ്കര, മുനീര്‍ സഖാഫി, ശിഹാബ് പരപ്പ, അഡ്വ. ശബീര്‍, ഫൈസല്‍ അലനല്ലൂര്‍, ഹംസ പുളിക്കല്‍, മുഹമ്മദ് സഖാഫി, റഷീദ് തെന്നല സംബന്ധിച്ചു. ജഅ്ഫര്‍ ശരീഫ് സ്വാഗതവും സ്വലാഹുദ്ധീന്‍ നന്ദിയും പറഞ്ഞു.

 

Latest