Connect with us

Career Education

'ടെക് നിക്സ് 1.0'; സൗജന്യ വര്‍ക്ഷോപ്പ് മെയ് നാലിന് നോളജ് സിറ്റിയില്‍

പ്ലസ് ടു പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒരുമിച്ച് പഠനത്തിന്റെയും സാങ്കേതികതയുടെയും ലോകം അറിയാനുള്ള മികച്ച അവസരമാണ് ക്യാമ്പിലൂടെ ഒരുക്കുന്നത്.

Published

|

Last Updated

നോളജ് സിറ്റി | ടെക്നോളജി മേഖലയിലെ പുതിയ പഠന-തൊഴില്‍ സാധ്യതകളെക്കുറിച്ച് സൗജന്യ ഏകദിന ക്യാമ്പ് ‘ടെക് നിക്സ് 1.0 സംഘടിപ്പിക്കുന്നു. മെയ് നാല് ശനിയാഴ്ച രാവിലെ 10ന് മര്‍കസ് നോളജ് സിറ്റിയിലാണ് ക്യാമ്പ് നടക്കുന്നത്. ഹോഗര്‍ ടെക്ക്നോളജീസ് & ഇന്നോവേഷന്‍സാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പ്ലസ് ടു പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒരുമിച്ച് പഠനത്തിന്റെയും സാങ്കേതികതയുടെയും ലോകം അറിയാനുള്ള മികച്ച അവസരമാണ് ക്യാമ്പിലൂടെ ഒരുക്കുന്നത്. ക്യാമ്പിന് ഡോ. ഹംസ അഞ്ചുമുക്കില്‍ നേതൃത്വം നല്‍കും.

രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും 6235 022 228 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.