Connect with us

Kerala

'ആ കത്ത് ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതില്ല'; പ്രതികരിച്ച് കെ മുരളീധരന്‍

ഇപ്പോള്‍ എങ്ങനെ കത്ത് പുറത്തു വന്നുവെന്ന് അറിയില്ല. നേതൃത്വം എടുത്ത തീരുമാനത്തിനപ്പുറം ഒന്നുമില്ല. ഞാന്‍ അന്ന് തന്നെ കത്ത് മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു

Published

|

Last Updated

തിരുവനന്തപുരം | പാലക്കാട്ട് തന്നെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി ദേശീയ നേതൃത്വത്തിനെഴുതിയ കത്ത് പുറത്തുവന്നതില്‍ പ്രതികരിച്ച് കെ മുരളീധരന്‍. ആ കത്ത് ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ എങ്ങനെ കത്ത് പുറത്തു വന്നുവെന്ന് അറിയില്ല. നേതൃത്വം എടുത്ത തീരുമാനത്തിനപ്പുറം ഒന്നുമില്ല.

ഞാന്‍ അന്ന് തന്നെ കത്ത് മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നുവെന്നും മുരളി വ്യക്തമാക്കി.

Latest