Connect with us

bharath bandh

'പണിമുടക്കിലൂടെ കേന്ദ്രത്തിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ കൂടുതൽ ചർച്ചയാകും'

മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണ് ഇത് എന്നതിൽ നിന്നും എത്രത്തോളം തൊഴിലാളി വിരുദ്ധമായാണ് കേന്ദ്ര സർക്കാർ പെരുമാറുന്നതെന്നത് വ്യക്തമാണ്.

Published

|

Last Updated

ദ്വിദിന പണിമുടക്ക് കേന്ദ്രത്തിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ കൂടുതൽ സജീവമായ ചർച്ചകൾക്ക് അവസരമൊരുക്കുമെന്ന് മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണ് ഇത് എന്നതിൽ നിന്നും എത്രത്തോളം തൊഴിലാളി വിരുദ്ധമായാണ് കേന്ദ്ര സർക്കാർ പെരുമാറുന്നതെന്നത് വ്യക്തമാണ്. രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് കേന്ദ്ര സർക്കാറിനെതിരായ തൊഴിലാളികളുടെ പ്രതിഷേധം കരുത്താർജിക്കുകയാണ്. പണിമുടക്കിന് പിൻതുണയുമായി കർഷക സംഘടനകൾ ഗ്രാമീണ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി യൂണിയൻ മാർച്ച് 28, 29 തിയ്യതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു.

രാജ്യത്തെ സംഘടിത – അസംഘടിത മേഖലയിലെ 25 കോടി തൊഴിലാളികളാണ് പണിമുടക്കിൽ അണിനിരക്കുന്നത്. പണിമുടക്കിന് പിൻതുണയുമായി കർഷക സംഘടനകൾ ഗ്രാമീണ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണ് ഇത് എന്നതിൽ നിന്നും എത്രത്തോളം തൊഴിലാളി വിരുദ്ധമായാണ് കേന്ദ്ര സർക്കാർ പെരുമാറുന്നതെന്നത് വ്യക്തമാണ്. രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് കേന്ദ്ര സർക്കാറിനെതിരായ തൊഴിലാളികളുടെ പ്രതിഷേധം കരുത്താർജിക്കുകയാണ്. പണിമുടക്ക് കേന്ദ്രത്തിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ കൂടുതൽ സജീവമായ ചർച്ചകൾക്ക് അവസരമൊരുക്കും.
കേന്ദ്ര സർക്കാർ 2020ൽ പാസാക്കിയ നാല് ലേബർ കോഡുകളും, എസൻഷ്യൽ ഡിഫൻസ് സർവീസ് ആക്ടും (EDSA) പിൻവലിക്കുക
കർഷക സമരം പിൻവലിക്കുന്ന ഘട്ടത്തിൽ സംയുക്ത കിസാൻ മോർച്ച മുന്നോട്ടുവച്ച 6 ആവശ്യങ്ങളും അംഗീകരിക്കുക.
എല്ലാ സ്വകാര്യവൽക്കരണങ്ങളും ഉപേക്ഷിച്ച് നാഷണൽ മേണിറ്റൈസേഷൻ പൈപ്പ് ലൈൻ (എൻഎംപി) ഒഴിവാക്കുക
തുടങ്ങി 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തുന്നത്.
പണിമുടക്കിൽ അണിനിരക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഐക്യദാർഢ്യം…