Connect with us

Kerala

'ജസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാമെന്ന് സഹതടവുകാരന്‍ പറഞ്ഞിരുന്നു'; നിര്‍ണായക വെളിപ്പെടുത്തല്‍

മോഷണക്കേസ് പ്രതിയായ യുവാവിന് തിരോധാനത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യുവാവിനൊപ്പം ജയിലില്‍ കഴിഞ്ഞ മറ്റൊരു പ്രതിയുടെ വെളിപ്പെടുത്തല്‍.

Published

|

Last Updated

കോട്ടയം | കാഞ്ഞിരപ്പള്ളിയിലെ ജസ്‌നയുടെ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. മോഷണക്കേസ് പ്രതിയായ യുവാവിന് തിരോധാനത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് സി ബി ഐക്ക് മൊഴി ലഭിച്ചു.

യുവാവിനൊപ്പം ജയിലില്‍ കഴിഞ്ഞ മറ്റൊരു പ്രതിയുടെതാണ് വെളിപ്പെടുത്തല്‍. ജസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നതായാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

കേസ് അന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി പ്രതിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയിലുള്ള പത്തനംതിട്ട സ്വദേശിയായ യുവാവ് ഒളിവിലാണ്. ഇയാള്‍ക്കായി സി ബി ഐ അന്വേഷണം ഊര്‍ജിതമാക്കി.

Latest