Connect with us

the kerala story

'ദി കേരള സ്റ്റോറി' ഇന്ന് റിലീസ് ചെയ്യും; വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും

കേരളത്തെ അപമാനിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണു സിനിമ എന്നാണ് ഉയരുന്ന വിമര്‍ശനം

Published

|

Last Updated

കൊച്ചി | കേരളത്തെ അപമാനിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്ന ‘ദി കേരള സ്റ്റോറി’ സിനിമ ഇന്ന് റിലീസ് ചെയ്യും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച എഴു മാറ്റങ്ങളോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് പ്രദര്‍ശനം. കേരളത്തില്‍ നിന്നു 3,200 യുവതികള്‍ ഐ എസില്‍ ചേരാന്‍ സിറിയയിലേക്കു പോയി എന്ന പരമാര്‍ശം പ്രതിഷേധത്തെ തുടര്‍ന്നു മൂന്നു സ്ത്രീകള്‍ എന്നു ബന്ധപ്പെട്ടവര്‍ തിരുത്തിയിരുന്നു.

കേരളത്തെ അപമാനിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണു സിനിമ എന്നാണ് ഉയരുന്ന വിമര്‍ശനം. സിനിമയിലുള്ളതെല്ലാം യാഥാര്‍ഥ്യമാണെന്നു സംവിധായകനും നിര്‍മാതാവും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ യാണ് 3,200 മൂന്നായത്.

സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെ പ്രദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

 

Latest